Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇനി റീചാർജ് ചെയ്യാൻ...

ഇനി റീചാർജ് ചെയ്യാൻ പേമെന്‍റ് ആപ്പുകൾ വേണ്ട; പ്രീപേഡ് റീചാർജ് ഓപ്ഷൻ അവതരിപ്പിച്ച് വാട്സ്ആപ്

text_fields
bookmark_border
ഇനി റീചാർജ് ചെയ്യാൻ പേമെന്‍റ് ആപ്പുകൾ വേണ്ട; പ്രീപേഡ് റീചാർജ് ഓപ്ഷൻ അവതരിപ്പിച്ച് വാട്സ്ആപ്
cancel

മൊബൈൽ റീചാർജ് ചെയ്യാൻ ഇനി പേമെന്‍റ് ആപ്പുകൾ വേണ്ട. ആപ്പിൽ നിന്നും നേരിട്ട് മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കുന്ന പ്രീപേഡ് റീചാർജ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. നെതർലന്‍റ്സ് ആസ്ഥാനമായുള്ള പേമെന്‍റ് കമ്പനികളുടെ സഹായത്തോടെയാണ് വാട്സ്ആപ് ഈ സംവിധാനം ഇന്ത്യയിൽ കൊണ്ടുവന്നത്.

ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ഈ സംവിധാനം ഘട്ടം ഘട്ടമായി ലഭ്യമാകും. ഈ അപ്ഡേറ്റിലൂടെ ഉപയോക്താവിന് സ്വന്തം നമ്പർ കൂടാതെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നമ്പറുകൾ റീചാർജ് ചെയ്യാൻ സാധിക്കും. ഇനി ഈ റീചാർജ് പ്രോസസ് എങ്ങനെയാണെന്ന് നോക്കാം,

1.വാട്സ്ആപ്പിലെ രൂപയുടെ ഐക്കൺ ക്ലിക്ക് ചെയ്യുക

2.അപ്പോൾ ഓപ്പണായി വരുന്ന മെനുവിൽ നിന്നും മൊബാൽ പ്രീപേഡ് ഓപ്ഷൻ സെലക്ട് ചെയ്യുക

3.മൊബൈൽ നമ്പർ ഫിൽ ചെയ്ത് നൽകുക

4.സിം തെരഞ്ഞെടുക്കുക

5.റീചാർജ് പ്ലാൻ തെരഞ്ഞെടുക്കുക

6.പേമെന്‍റ് രീതി, അതായത് യു.പി.ഐ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തെരഞ്ഞെടുക്കുക

7.യു.പി.ഐ പിൻ നൽകി പേമെന്‍റ് പൂർത്തിയാക്കാം

ചാറ്റിങ്ങ് ആപ്പായ വാട്സ്ആപിനെ ഒരു സമ്പൂർണ ഡിജിറ്റൽ പ്ലാറ്റ്ഫോമാക്കി മാറ്റാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഈ പുതിയ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile rechargePayment appWhatsAppTech News
News Summary - payment apps to recharge; WhatsApp introduces prepaid recharge option
Next Story