Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'അത്​ ഞങ്ങളുടെ...

'അത്​ ഞങ്ങളുടെ ഉള്ളടക്കം, പ്രതിഫലം കൂടുതൽ വേണം..' ഗൂഗ്​ളിനോട്​ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി

text_fields
bookmark_border
അത്​ ഞങ്ങളുടെ ഉള്ളടക്കം, പ്രതിഫലം കൂടുതൽ വേണം.. ഗൂഗ്​ളിനോട്​ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി
cancel
camera_alt

Image: reforge.com

ന്യൂഡൽഹി: പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിനുള്ള "പരസ്യ വരുമാനം ഉചിതമായ രീതിയിൽ പങ്കിടാൻ" ഗൂഗിളിന് കത്തെഴുതി, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐ‌.എൻ.‌എസ്). ഗൂഗ്​ൾ പ്ലാറ്റ്​ഫോമിലുള്ള പത്രങ്ങളുടെ ഉള്ളടക്കത്തി​െൻറ ഉപയോഗത്തിന്​ കൃത്യമായി പ്രതിഫലം നൽകണമെന്നും അതി​െൻറ പരസ്യവരുമാനത്തി​െൻറ വിശദാംശങ്ങൾ പങ്കിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്​ ഐ‌.എൻ.‌എസ് പ്രസിഡൻറ്​ എൽ. ആദിമൂലം ഗൂഗിൾ ഇന്ത്യ മാനേജർ സഞ്ജയ് ഗുപ്തക്ക്​ കത്തയച്ചിരിക്കുന്നത്​.

പരസ്യവരുമാനത്തിൽ പ്രസാധകർക്കുള്ള വിഹിതം 85 ശതമാനമായി ഉയർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്​. "ആയിരക്കണക്കിന് മാധ്യമപ്രവർത്തകരെ ഗണ്യമായ ചെലവിൽ ജോലിക്ക്​ നിർത്തി പത്രങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾക്ക് പണം നൽകുക", ടെക് ഭീമനുമായി അതുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തുകയാണെന്നും കത്തിൽ പറയുന്നുണ്ട്​.

പ്രാദേശിക മാധ്യമങ്ങൾക്ക്​ അവരുടെ ഉള്ളടക്കത്തിന് കൂടുതൽ പണം നൽകണമെന്ന്​ ആസ്​ട്രേലിയൻ സർക്കാർ ഗൂഗ്​ളിനോടും ഫേസ്​ബുക്കിനോടും നിർദേശിച്ച സംഭവത്തിന്​ പിന്നാലെയാണ്​ ഇന്ത്യയിലും സമാന ആവശ്യവുമായി ഐ‌.എൻ.‌എസ് എത്തുന്നത്​. മാധ്യമങ്ങൾക്ക്​ പ്രതിഫലം നൽകണമെന്ന ആവശ്യം അമേരിക്കൻ ടെക്​ ഭീമൻമാർ അംഗീകരിച്ചിരുന്നില്ല. പിന്നാലെ ആസ്​ട്രേലിയൻ സർക്കാർ അതുമായി ബന്ധപ്പെട്ട്​ നിയമനിർമാണം നടത്തുകയായിരുന്നു.

നിലവിൽ ഗൂഗിള്‍ പരസ്യ വരുമാനത്തി​െൻറ എത്ര ശതമാനമാണ് പ്രസാധകർക്ക്​ നല്കുന്നതെന്ന്​ വ്യക്തമാക്കണമെന്നും പ്രസാധകർ എന്ന നിലയിൽ നിലയില്‍ എല്ലാ മാസവും തങ്ങള്‍ക്ക് നിശ്ചിത തുക ലഭിക്കും. എന്നാല്‍ ഇത് എത്ര ശതമാനമാണെന്നോ എന്താണ്​ അതി​െൻറ അടിസ്ഥാനമെന്നോ അറിയില്ല എന്നും കത്തില്‍ പറയുന്നുണ്ട്​. അടിസ്ഥാനപരമായി അത്​ ഞങ്ങളുടെ ഉള്ളടക്കമാണ്, അതിനാല്‍ പ്രതിഫലം കൂടുതല്‍ ലഭിക്കണമെന്നും കത്തില്‍ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleTech NewsPay for newsIndian Newspaper Society
News Summary - Pay for news Indian Newspaper Society in a letter to Google
Next Story