Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എഐ ഏജന്റു'കളുടെ പിഴവുകൾ; ഓപ്പൺ എഐക്ക് പ്രതിദിനം 5 കോടി രൂപ ചെലവ്

text_fields
bookmark_border
എഐ ഏജന്റുകളുടെ പിഴവുകൾ; ഓപ്പൺ എഐക്ക് പ്രതിദിനം 5 കോടി രൂപ ചെലവ്
cancel

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐ തങ്ങളുടെ ഏജന്റുകൾക്ക് പറ്റിയ തെറ്റുകൾക്കായി പ്രതിവർഷം ചെലവഴിക്കുന്നത് കോടികണക്കിന് രൂപ. 'എഐ ഏജന്റ് മെസ്സ്' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കമ്പനി ഒരു ദിവസം ചെലവിടുന്നത് ഏകദേശം 5 കോടിയോളം രൂപയാണ്. എ ഐ ഏജന്റുകൾ ഇന്റർനെറ്റിലുടനീളം നടത്തിയ അനാവശ്യ ഇടപെടലുകളെ കുറിച്ച് കമ്പനി ഇപ്പോൾ വിപുലമായ അന്വേഷണം നടത്തത്തിവരികയാണ്.

എ ഐ മോഡലുകൾ ഉപയോക്താക്കൾക്ക് വേണ്ടി ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കാനും തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചില എഐ ഏജന്റുകൾ നിയന്ത്രണങ്ങൾ മറികടന്ന് വെബ്‌സൈറ്റുകളിൽ മാറ്റങ്ങൾ വരുത്തുകയും, പാസ്‌വേഡുകൾ, എ പി ഐ എന്നിവയുമായി ഇടപെടുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജനപ്രിയ എഐ പ്ലാറ്റ്‌ഫോമായ ഹഗ്ഗിങ് ഫേസിൽ ഉണ്ടായ പ്രശ്നങ്ങളും, ആസ്ട്രേലിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ അനുമതിയില്ലാതെ പ്രവേശിച്ചതുമുൾപ്പെടെ നിരവധി സംഭവങ്ങളാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.

ഈ അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 50 പെറ്റാബൈറ്റ് (5 കോടി ജിഗാബൈറ്റ്) ഡാറ്റയാണ് ഓപ്പൺഎഐക്ക് പരിശോധിക്കേണ്ടി വരുന്നത്. ഈ ഡാറ്റയുടെ വ്യാപ്തി വ്യക്തമാക്കാൻ കമ്പനി തന്നെ ഒരു കൗതുകകരമായ ഉദാഹരണം പങ്കുവെച്ചിട്ടുണ്ട്. ഒരാൾ ഉറക്കമില്ലാതെ തുടർച്ചയായി മിനിറ്റിൽ 240 വാക്കുകൾ വീതം വായിച്ചാൽ പോലും ഈ വിവരങ്ങൾ മുഴുവൻ വായിച്ചുതീർക്കാൻ ഏകദേശം 66 ദശലക്ഷം അഥവാ 6.6 കോടി വർഷങ്ങൾ എടുക്കും.

മാനുഷികമായി ഇത് അസാധ്യമായതിനാൽ, തങ്ങളുടെ സ്വന്തം എഐ ടൂളുകൾ ഉപയോഗിച്ചാണ് ഓപ്പൺ എഐ ഈ വിവരങ്ങൾ പരിശോധിക്കുന്നത്. എഐയുടെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും ഭാവിയിൽ ഇത്തരം അടിയന്തിര സാഹചര്യങ്ങൾ ഒഴിവാക്കാനും പുതിയ സാങ്കേതിക മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OpenAI Spends 5 Crore Daily On AI Errors
Next Story