എത്തി മക്കളേ.. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ഇനി സോറയിൽ വിഡിയോ നിർമിക്കാം
text_fieldsഇനി ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും സോറ ആപ്പ് ഉപയോഗിക്കാം. എ.ഐ വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ആൻഡ്രോയ്ഡിൽ ലോഞ്ച് ചെയ്ത് ഓപൺ എ. ഐ. സോറ2 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എ.ഐ വിഡിയോകൾ നിർമിക്കാം. നവംബർ നാലിന് ആണ് ആപ്പ് ലോഞ്ച് ചെയ്തത്.
സെപ്റ്റംബർ 30നായിരുന്നു ആപ്പ് ഐ.ഒ.എസ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താക്കൾ ഏറ്റെടുത്തത് ആപ്പിന്‍റെ വിജയത്തിന് കാരണമായി. ഇപ്പോൾ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് കൂടി ആപ്പ് തുറന്നു നൽകിയിരിക്കുകയാണ് ഓപൺ.എ.ഐ.
സോറ ആപ്പ് മോധാവി ബിൽ പീബിൾസ് എക്സിലൂടെയാണ് ലോഞ്ച് ചെയ്ത വിവരം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ യു.എസ്, കാനഡ, തായ്‍വാൻ, തായ്‍ലാൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. കാമിയോ ഫീച്ചർ ഉൾപ്പെടെയുള്ള പ്രധാന അപ്ഡേറ്റുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആപ്പ് പുറത്തിറക്കി വളരെ കുറച്ച് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ഡൗൺലോഡുകളാണ് ഉണ്ടായത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നെതെന്നും ചാറ്റ് ജി.പി.ടിയേക്കാൾ ഉയർന്ന വളർച്ചയാണ് കാണിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപൺ എ.ഐയുടെ സോഷ്യൽ വിഡിയോ ആപ്പാണ് സോറ. എന്നാൽ ഉപയോക്താക്കൾ സ്വന്തമായി വിഡിയോ നിർമിക്കേണ്ടതില്ല എന്നതാണ് ആപ്പിന്‍റെ ഒരു പ്രത്യേകത. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ വിഡിയോ, ആപ്പ് നിർമിക്കും. കമ്പനിയുടെ പുതിയ വിഡിയോ മോഡലായ സോറ 2വിൽ അധിഷ്ടിതമായാണ് സോറ ആപ്പ് നിർമിച്ചിരിക്കുന്നത്. ആപ്പിൽ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വിഡിയോകൾ നിർമിക്കാനും മറ്റുള്ളവർ നിർമിച്ച വിഡിയോകൾ റീമിക്സ് ചെയ്യാനും സാധിക്കും.
ഉപയോക്താവിന് ദിവസവും വിഡിയോകൾ നിർമിക്കാൻ പരിധിയുണ്ട്. ചാറ്റ് ജി.പി.ടി പ്രോ സബ്‌സ്‌ക്രൈബർമാർക്ക് പ്രതിദിനം 100 വിഡിയോകൾ മാത്രമേ ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

