പാട്ടുകേൾക്കാൻ ഇനി സ്പോട്ടിഫൈ തുറക്കണമെന്നില്ല; ജനപ്രിയ ആപ്പുകൾ ചാറ്റ് ജി.പി.ടിയിൽ ഉൾപ്പെടുത്താൻ ഓപൺ എ.ഐ
text_fieldsഒരേസമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല എന്നത് ഉപയോക്താക്കൾ എപ്പോഴും നേരിടുന്ന പരിമിതിയാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരവുമായാണ് ഓപൺ എ.ഐ വന്നിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ചില ആപ്പുകൾ ചാറ്റ്ബോട്ടിൽ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ സവിശേഷതയാണ് ഓപൺ എ.ഐ പുറത്തിറക്കുന്നത്.
സ്‌പോട്ടിഫൈ, കാൻവ, കോർസെറ, ഫിഗ്മ, സില്ലോ തുടങ്ങിയ ആപ്പുകളാണ് ചാറ്റ് ജി.പി.ടിയിൽനിന്ന് നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. ഇവയെല്ലാം ഇപ്പോൾ ചാറ്റ് ജി.പി.ടിയിലെ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴി ആക്‌സസ് ചെയ്യാൻ കഴിയും. ഓപൺ എ.ഐയുടെ ഡെവലപ്‌മെന്റ് ഡേ ഇവന്റിനിടെയാണ് പുതിയ അപ്ഡേറ്റിനെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയത്.
മറ്റു വെബ്സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ പോകാതെ തന്നെ അവ ഉപയോഗിക്കാം എന്നതിനാൽ ഉപയോക്താക്കൾക്ക് ഇത് കൂടുതൽ ഫലപ്രദമാകും. ഉദാഹരണത്തിന് ഇപ്പോൾ ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ-യിൽ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കുന്നതിനോ കാൻവയിൽ പോസ്റ്റർ രൂപകൽപ്പന ചെയ്യാനോ ചാറ്റ് ജി.പി.ടിയോട് ആവശ്യപ്പെടാം.
എന്നാൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ആദ്യം ഉപയോക്താക്കൾ അവരുടെ ആപ്പുകളുടെയോ വെബ്സൈറ്റുകളുടെ അക്കൗണ്ടുകൾ ചാറ്റ് ജി.പി.ടിയുമായി ലിങ്ക് ചെയ്യണം. തുടർന്ന് നിങ്ങൾക്ക് ചാറ്റ് ബോട്ട് ഉപയോഗിക്കുമ്പോൾ തന്നെ ഇത്തരം ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
സ്പോട്ടിഫൈ, ഡ്രൈവിങ് സമയത്ത് കേൾക്കാൻ ഒരു പ്ലേ ലിസ്റ്റ് നിർമിക്കൂ എന്ന പ്രോംപ്റ്റ് നൽകിയാൽ നിങ്ങളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ചാറ്റ് ജി.പി.ടി പ്ലേ ലിസ്റ്റ് നിർമിക്കും. പുതിയ രീതി പരീക്ഷണഘട്ടത്തിലാണെന്നും ഇനിയും മെച്ചപ്പെടുത്താൻ ഉണ്ടെന്നും കമ്പനി വ്യക്തമാക്കി.
നിലവിൽ ചുരുങ്ങിയ ആപ്പുകൾ മാത്രമേ ചാറ്റ് ജിപിടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ ഭാവിയിൽ യൂബർ, ഡോർഡാഷ്, ടാർഗറ്റ്, ഓപൺ ടേബിൾ എന്നിങ്ങനെ നിരവധി ആപ്പുകൾ കമ്പനി കൂട്ടിച്ചേർക്കും.ചാറ്റ് ജി.പി.ടിയിൽനിന്ന് പുറത്ത് പോകാതെ തന്നെ ഉപയോക്താക്കൾക്ക് ക്യാബ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും, റെസ്റ്റോറന്റ് റിസർവേഷനുകൾ നടത്താനും, ഔട്ട്ഡോർ യാത്രകൾ ആസൂത്രണം ചെയ്യാനും ഇവ സൗകര്യം ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

