ഇൻസ്റ്റഗ്രാം റീൽസും യൂടൂബ് ഷോർട്സുമെല്ലാം കളത്തിന് പുറത്ത്, ഇനി ഭരിക്കാൻ പോകുന്നത് സോറ ആപ്പ്
text_fieldsഒരു കാലത്ത് ടിക് ടോക്കായിരുന്നു ട്രൻഡ്. പ്രായഭേദമന്യ ആളുകൾ ടിക് ടോക്കിൽ വിഡിയോ ചെയ്ത് പോസ്റ്റു ചെയ്യുന്നത് സാധാരമമായിരുന്നു.എന്നാൽ ടിക്ടോക്ക് ഇന്ത്യയിൽ വിലക്ക് ഏർപെടുത്തിയതോടെ ഇൻസ്റ്റഗ്രാം റീൽസ് ടിക് ടോക്കിന്‍റെ പണി ഏറ്റെടുത്തു. ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിന്‍റെ ഭാഗമായിമാറിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസും യുട്യൂബ് ഷോർട്യുമെല്ലാം. ഇപ്പോൾ ഇതാ ഇവക്കെല്ലാം വെല്ലുവിളിയായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപൺ എ.ഐയുടെ സോറ ആപ്പ്.
ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപൺ എ.ഐ തങ്ങളുടെ പുതിയ സോഷ്യൽ വിഡിയോ ആപ്പ് ആയ സോറ പുറത്തിറക്കുന്നത് പ്രഖ്യാപിച്ചു. എന്നാൽ ഉപയോക്താക്കൾ സ്വന്തമായി വിഡിയോ നിർമിക്കേണ്ടതില്ല എന്നതാണ് ആപ്പിന്‍റെ ഒരു പ്രത്യേകത. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ വിഡിയോ ആപ്പ് നിർമിക്കും. കമ്പനിയുടെ പുതിയ വിഡിയോ മോഡലായ സോറ 2വിൽഅധിഷ്ടിതമായാണ് സോറ ആപ്പ് നിർമിക്കുന്നത്.
ഓപൺ എ.ഐയുടെ ടെകസ്റ്റ് ടു വിഡിയോ എ.ഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വിഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എ.ഐ ടൂളാണ് ഇത്. 2024ലാണ് ഓപണ്‍ എ.ഐ സോറ അവതരിപ്പിച്ചത്. സോറയുടെ അടുത്ത പതിപ്പാണ് സോറ 2. കാമിയോസ് എന്ന ഫീച്ചറാണ് സോറ 2-ന്റെ പ്രത്യേകതകളിൽ ഒന്ന്. സോറ 2വിന് ഒപ്പമാണ് സോറ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ആപ്പ് ആക്സസ് ചെയ്യാൻ സാധിക്കൂ. യു.എസിലെയും കാനഡയിലെയും ഐഫോണുകളിൽ മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ആ ആപ്പിൽ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വിഡിയോകൾ നിർമിക്കാനും മറ്റുള്ളവർ നിർമിച്ച വിഡിയോകൾ റീമിക്സ് ചെയ്യാനും സാധിക്കും.
ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീഡാണ് സോറയിലുണ്ടാകുക. സോറാ ആപ്പ് വഴി കാമിയോ ഫീച്ചര്‍ ഉപയോഗിച്ച് നമ്മളെ തന്നെ എ.ഐ വിഡിയോകളുടെ ഭാഗമാക്കാന്‍ കഴിയും. ഇതിനായി ഒരുതവണ സ്വന്തം വിഡിയോയും ശബ്ദവും റെക്കോര്‍ഡ് ചെയ്ത് ഉപഭോക്താവ് സോറയിലേക്ക് അപ്‌ലോഡ് ചെയ്യണം. ഇതുവഴി ഐഡന്റിറ്റി വെരിഫിക്കേഷന്‍ കൂടി ഓപണ്‍ എ.ഐ ലക്ഷ്യമിടുന്നു.
ടിക് ടോക്കുമായി വളരെ സാദൃശ്യമുള്ളതാണ് ആപ്പ്. ഇതിൽ ഉൾപ്പെടുന്ന റീമിക്സ് ഫീച്ചർ ടിക്ടോക്ക് ഡ്യുയറ്റിനും റീമിക്സിനും സമാനമാണ്. വെർട്ടിക്കൽ ഫീഡും സ്വൈപ്പ് സ്ക്രോൾ ഡിസൈനും തന്നെയായിരിക്കും ആപ്പിനുണ്ടാവുക. ആപ്പ് ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പിറൈറ്റിങ് ഉണ്ടാകും. അതോടെപ്പം നിരന്തരമുള്ള സ്ക്രോളിങ് ശ്രദ്ധയിൽപെട്ടാൽ വിഡിയോ ക്രിയേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷൻ ആപ്പ് നൽകും. 18 വയസിന് താഴെയുള്ളവർക്ക് ഉപയോഗം കർശനമായി വിലക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

