ചാറ്റ് ജി.പി.ടിയിലും ഇനി ഗ്രൂപ്പ് ചാറ്റ്; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഓപൺ എ.ഐ
text_fieldsഇത്രയും കാലം നമ്മൾ പ്രധാനമായും ഗ്രൂപ്പ് ചാറ്റുകൾക്ക് ഉപയോഗിച്ചിരുന്നത് വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിങ്ങനെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ആണ്. എന്നാൽ ഇപ്പോൾ ഈ മേഖലയിലേക്കും കച്ച കെട്ടിയിറങ്ങിയിക്കുകയാണ് ചാറ്റ്. ജി.പി.ടി. ഗ്രൂപ്പ് ചാറ്റ് ഫീച്ചറാണ് ചാറ്റ് ജി.പിടിയിൽ ഓപൺ. എ.ഐ അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഈ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ന്യൂസിലാൻഡ്, ജപ്പാൻ. തായ് വാൻ എന്നീ രാജ്യങ്ങളിൽ നേരത്തെ അവതരിപ്പിച്ചിരുന്നു.
ചാറ്റ് ജി.പി.ടി ഗോ, പ്ലസ്, പ്രോ പ്ലാൻ, ഫ്രീ സബ്‌സ്‌ക്രൈബർമാർക്ക് വരും ദിവസങ്ങളിൽ ഇത് ലഭ്യമാകും. 20 പേർ വരെ ഉൾക്കൊള്ളാവുന്ന ഗ്രൂപ്പ് ചാറ്റുകൾ ചാറ്റ് ജി.പി.ടിയിൽ നടത്താം. ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാന്‍ സ്‌ക്രീനില്‍ മുകളിലായി കാണുന്ന സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് ഗ്രൂപ്പ് ചാറ്റിൽ ഉൾപ്പെടുന്നവർക്ക് അയച്ചുകൊടുക്കുക. അതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റില്‍ അംഗങ്ങളാവാം. ഉപയോക്താക്കൾ ഇൻവൈറ്റ് ലിങ്ക് സ്വീകരിക്കണം.
പഠന വിഷയങ്ങൾ, ട്രിപ്പുകൾ എന്നിങ്ങനെ സർവമേഖലയും അംഗങ്ങൾക്ക് ഗ്രൂപ്പ് ചാറ്റിൽ ചർച്ചചെയ്യാം. അനാവശ്യമായി ചാറ്റ് ബോട്ട് നിങ്ങളുടെ സംഭാഷണങ്ങളിൽ ഇടപെടുമെന്ന ഭയം ആവശ്യമില്ല. ആവശ്യമുള്ള സമയത്ത് മാത്രമേ ചാറ്റ്ബോട്ട് സംഭാഷണങ്ങളിൽ ഇടപെടുകയുള്ളൂ. മാത്രമല്ല ആവശ്യമായി വരുമ്പോൾ ചാറ്റ് ജിപിടിയെ ടാഗ് ചെയ്ത് ചോദ്യങ്ങൾ ചോദിച്ചാൽ അതിനുള്ള ഉത്തരം ചാറ്റ് ബോട്ട് നൽകും. നിർദേശങ്ങളും സംഭാഷണത്തിനിടയിൽ ആവശ്യപ്പെടാം. കൂടാതെ വ്യക്തിഗതമാക്കിയ ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ എ.ഐക്ക് ഇമോജികളോ റഫറൻസ് പ്രൊഫൈൽ ഫോട്ടോകളോ ഉപയോഗിച്ച് പ്രതികരിക്കാൻ പോലും കഴിയും.
സ്വകാര്യത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആവശ്യമില്ലെന്നും ഓപൺ എ. ഐ വ്യക്തമാക്കി. വ്യക്തിഗത ചാറ്റുകളിലെ വിവരങ്ങൾ ഗ്രൂപ്പ് ചാറ്റുകളിൽ ചാറ്റ് ബോട്ട് പങ്കുവെക്കില്ല. ആരാണ് പങ്കെടുക്കുന്നതെന്ന് എല്ലാവർക്കും കാണാൻ കഴിയും. കൂടാതെ ഗ്രൂപ്പ് സ്രഷ്ടാവ് ഒഴികെയുള്ള മറ്റുള്ളവരെ നീക്കം ചെയ്യാൻ ഏതൊരു അംഗത്തിനും കഴിയും.
കൗമാരക്കാർ ചാറ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അണ്ടർ 18 മോഡ് സ്വമേധയാ എനാബിൾ ആകും. പേരന്‍റൽ കൺട്രോൾ വഴി മാതാപിതാക്കൾക്ക് ഗ്രൂപ്പ് ചാറ്റുകൾ പൂർണമായും പ്രവർത്തനരഹിതമാക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

