Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓൺലൈൻ ജോലി തട്ടിപ്പ്; കണ്ണൂരിൽ യുവാവിന് നഷ്ടമായത് 89.5 ലക്ഷം
cancel
Homechevron_rightTECHchevron_rightTech Newschevron_rightഓൺലൈൻ ജോലി തട്ടിപ്പ്;...

ഓൺലൈൻ ജോലി തട്ടിപ്പ്; കണ്ണൂരിൽ യുവാവിന് നഷ്ടമായത് 89.5 ലക്ഷം

text_fields
bookmark_border

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​നി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ണ്ണൂ​രി​ൽ വീ​ണ്ടും ത​ട്ടി​പ്പ്. പാ​ർ​ട്ട് ടൈം ​ജോ​ലി​ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന ടെ​ലി​ഗ്രാം ആ​പ്പി​ലെ മെ​സേ​ജ് ക​ണ്ട് പ​ണം ന​ൽ​കി​യ യു​വാ​വി​ന് 89,54,000 രൂ​പ ന​ഷ്ട​മാ​യി. നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന് അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ലാ​ഭം തി​രി​കെ ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്.

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന രീ​തി​യി​ൽ 16 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം. ടെ​ലി​ഗ്രാ​മി​ൽ ല​ഭി​ച്ച മെ​സേ​ജി​ന്റെ ലി​ങ്കി​ൽ പ്ര​വേ​ശി​ക്കു​ക​യും വി​വി​ധ ടാ​സ്കു​ക​ൾ​ക്കാ​യി പ​ണം ന​ൽ​കി​യു​മാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക ന​ഷ്ട​മാ​യ​ത്. വാ​ട്സ്ആ​പ്, ടെ​ലി​ഗ്രാം, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​രി​ച​യ​മി​ല്ലാ​ത്ത ഫോ​ൺ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് മെ​സേ​ജു​ക​ളോ, ലി​ങ്കു​ക​ളോ ല​ഭി​ച്ചാ​ൽ തി​രി​ച്ച് ​പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

എ.​ഐ സാ​ങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പിന്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന പരാതികളും ഇപ്പോൾ കേരളത്തിൽ കൂടിവരികയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന്​ പണം സമ്പാദിക്കാമെന്നും പാർട്ട്​ ടൈം, മുഴുവൻ സമയ ജോലിയുമൊക്കെ വാഗ്ദാനം ചെയ്താണ്​ തട്ടിപ്പ്​. ഓൺലൈൻ വ്യാപാരങ്ങളിലൂടെയും, ഓൺലൈൻ നിക്ഷേപങ്ങളിലൂടെയും പണം സമ്പാദിക്കാമെന്ന വാഗ്ദാനവും​ തട്ടിപ്പുകാർ നൽകുന്നുണ്ട്.

ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം പടിഞ്ഞാറേകോട്ട സ്വദേശിനിക്ക്​ ഏതാനും മാസങ്ങൾക്ക് മുമ്പ് 37 ലക്ഷം രൂപയായിരുന്നു നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാമെന്ന പരസ്യത്തിലായിരുന്നു ആ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വരികയായിരുന്നു.

പിന്നാലെ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടുമെന്ന്​ ഗ്രൂപ്പിലെ അംഗങ്ങൾ അവരെ പറഞ്ഞുവിശ്വസിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഇത്​ വിശ്വസിച്ച യുവതി അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്ന്​ പിൻവലിച്ചും സുഹൃത്തിൽനിന്ന്​ കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ്​ തട്ടിപ്പ്​ തിരിച്ചറിഞ്ഞത്. സമാന തട്ടിപ്പിന് ഇരയായ തിരുവനന്തപരേം പോങ്ങുംമൂട്​ സ്വദേശിനിയുടെ 9.5 ലക്ഷം രൂപയാണ് നഷ്ടമായത്.

ആദ്യഘട്ടത്തിൽ ചെറിയ ജോലിയും അവ പൂർത്തിയാകുന്ന മുറക്ക്​ പണവും തട്ടിപ്പുകാർ നൽകും. പിന്നീട്​ കൂടുതൽ ​ജോലി ലഭിക്കാൻ ചെറിയതുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. പുതിയ ജോലി പൂർത്തിയാകുന്ന മുറക്ക്​ കൂടുതൽ പണം ലഭിക്കുമെന്ന്​ വിശ്വസിപ്പിക്കും. ഓൺലൈൻ ജോലിക്ക്​ ലഭിക്കുന്ന പ്രതിഫലം എന്ന നിലക്ക്​ വെർച്ച്വൽ വാലറ്റുകളിൽ തുകയായോ പോയന്‍റായോ കാണിച്ച്​ വിശ്വാസം നേടും. ഇത്​ പിൻവലിക്കുന്നതിന്​ കൂടുതൽ നിക്ഷേപം ആവശ്യപ്പെടും. ഇതിൽ ആകൃഷ്ടരായി വലിയതുക നിക്ഷേപിച്ചാലും അത്​ പിൻവലിക്കാനാകില്ല. പിന്നീടാണിയ്​ മനസിലാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelegramWhatsAppOnline job scamKannur
News Summary - Online job scam: Youth in Kannur lose 89.5 lakh rupees
Next Story