മകൻ ഓൺലൈൻ ഗെയിം കളിച്ചു; ജയിൽ ഉദ്യോഗസ്ഥന് നഷ്ട്ടപ്പെട്ടത് ആറ് ലക്ഷത്തിലധികം രൂപ
text_fieldsചൊക്ലി: മകൻ ഒാൺലൈൻ ഗെയിം കളിച്ച് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ട്ടപ്പെട്ടതായി പിതാവിെൻറ പരാതി. കണ്ണൂര് സെന്ട്രല് ജയിലിലെ വീവിങ് ഇന്സ്പെക്ടറായ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിെൻറ 6,12,000 രൂപയാണ് നഷ്ടപ്പെട്ടത്. വീടു നിര്മാണത്തിനായി വിനോദ് കുമാര് ലോണ് എടുത്ത തുകയായിരുന്നു.
വിനോദ് കുമാറിെൻറ മകന് 'ഫ്രീ ഫയര്' എന്ന ഗെയിം ഒാൺലൈനായി കളിക്കാറുണ്ടായിരുന്നു. ഗെയിമിെൻറ തുടക്കത്തില് ചെറിയ തുക എന്ട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് അക്കൗണ്ടിലെ ബാക്കി പണവും കാണാതായത്. പരാതിയില് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

