Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാപ്പ്​ പറയണം, ട്വീറ്റുകൾ നീക്കണം; ഫോൺ പൊട്ടിത്തെറിച്ചത്​ പരാതിപ്പെട്ട അഭിഭാഷകന്​ നോട്ടീസയച്ച്​ കമ്പനി
cancel
Homechevron_rightTECHchevron_rightTech Newschevron_right'മാപ്പ്​ പറയണം,...

'മാപ്പ്​ പറയണം, ട്വീറ്റുകൾ നീക്കണം'; ഫോൺ പൊട്ടിത്തെറിച്ചത്​ പരാതിപ്പെട്ട അഭിഭാഷകന്​ നോട്ടീസയച്ച്​ കമ്പനി

text_fields
bookmark_border

ന്യൂഡൽഹി: ഗൗണിൽ സൂക്ഷിച്ച​ വൺപ്ലസി​െൻറ ഫോൺ പൊട്ടിത്തെറിച്ചതായി പരാതിപ്പെട്ട അഭിഭാഷകന്​ കമ്പനിയുടെ ലീഗൽ നോട്ടീസ്​. ന്യൂഡൽഹിയിലെ കോടതി ചേംബറിൽ വെച്ച്​ വൺപ്ലസി​െൻറ നോർഡ്​ 2 എന്ന ഫോൺ പൊട്ടിത്തെറിച്ചെന്നായിരുന്നു. അഡ്വ. ഗൗരവ്​ ഗുലാട്ടിയുടെ പരാതി. കത്തിനശിച്ച ഗൗണി​െൻറയും ഫോണി​െൻറയും ചിത്രങ്ങൾ ട്വിറ്ററിലൂടെ​ പുറത്തുവിട്ട അഭിഭാഷകൻ ചൈനീസ്​ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ, തങ്ങളോട്​​ മാപ്പ്​ പറയാനും കമ്പനിയെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ പിൻവലിക്കാനുമാണ്​ ഗൗരവ്​ ഗുലാട്ടിക്ക്​ അയച്ച നോട്ടീസിൽ വൺപ്ലസ്​ പറയുന്നത്​. കമ്പനിയുടെ സൽപ്പേരിന് കോട്ടം വരുത്തുന്നതിന്​ അഭിഭാഷകൻ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതായും അത്​ അത്​ നിർത്താനും കമ്പനി ആവശ്യപ്പെട്ടു​.

അതോടൊപ്പം മുമ്പ്​ പ്രസ്താവനകൾ നൽകിയ എല്ലാ മാധ്യമ പ്രസിദ്ധീകരണങ്ങളുമായും ബന്ധപ്പെടാനും താൻ അന്ന്​ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമാണെന്ന് അവരോട്​ വ്യക്തമാക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ട്​. ഇന്ത്യയിലെ വൺപ്ലസി​െൻറ അനുബന്ധ കമ്പനിയായ മൊബിടെക് ക്രിയേഷൻസി​െൻറ നിയമ പങ്കാളിയായ ഡിഎസ്കെ ലീഗൽ അയച്ച നോട്ടീസ് അഭിഭാഷകൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​.

ഫോൺപൊട്ടിത്തെറിച്ച സംഭവത്തിന്​ പിന്നാലെ വൺപ്ലസ്​ ഗുലാട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ത​െൻറ ചേംബറിൽ ഇരിക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നതെന്നും അത് ഉപയോഗത്തിലോ ചാർജിങ്ങിലോ അല്ലായിരുന്നെന്നും​ അദ്ദേഹം അവരോട്​ പറഞ്ഞിരുന്നു​. എന്നാൽ, അന്വേഷണത്തി​െൻറ ഭാഗമായി ഫോൺ കമ്പനിക്ക്​ കൈമാറാൻ അദ്ദേഹം വിസമ്മിച്ചു. പൊട്ടിത്തെറി സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന്​ കാട്ടിയായിരുന്നു ഫോൺ നൽകാതിരുന്നത്​. സെപ്റ്റംബർ എട്ടിനാണ് സ്ഫോടനം ഉണ്ടായതെന്നും ഫോണിൽ നിന്നുള്ള കടുത്ത ചൂട് മൂലം വയറ്റിൽ പൊള്ളലേറ്റതായും അഭിഭാഷകൻ ആരോപിച്ചിട്ടുണ്ട്​.

ഇത്​ രണ്ടാം തവണയാണ്​ വൺപ്ലസ്​ നോർഡ്​2 പൊട്ടിത്തെറിക്കുന്നത്​. ആഗസ്റ്റിൽ ബംഗളൂരുവിലാണ്​ ആദ്യ സംഭവം റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, ഈ പ്രശ്നം പരിഹരിക്കുന്നതിന് തങ്ങൾ ശരിയായ നിയമ നടപടിക്രമങ്ങൾ പിന്തുടരുമെന്നാണ്​ വൺപ്ലസ്​ അധികൃതർ അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnePluslegal noticePhone Explodedphone blastOnePlus Nord 2 5G
News Summary - OnePlus sends legal notice to lawyer who alleged Nord 2 explosion
Next Story