Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇനി വാട്സ്ആപ്പിൽ...

ഇനി വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാൻ ഫോൺ നമ്പർ വേണ്ട, യൂസർനെയിം മതി; സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചർ

text_fields
bookmark_border
https://www.madhyamam.com/tags/whatsapp
cancel

ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാനും പുതിയ ഗ്രൂപ്പുകളിൽ പ്രവേശിക്കാനും കഴിഞ്ഞാലോ. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വാട്സ്ആപ്പ് യൂസർ നെയിം എന്ന പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.

ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ആഴ്ച മുതൽ ഉപയോക്താക്കൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാൻ സൗകര്യമൊരുക്കും.

മൂന്നു ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പിൽ പേരുകൾ തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് നേരത്തെ തന്നെ യൂസർനെയിം റിസർവ് ചെയ്യാനുള്ള അവസരം ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ സെറ്റിങ്സിലെ അക്കൗണ്ട് ഓപ്ഷനിൽ യൂസർ നെയിം തെരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട യൂസർ നെയിം നൽകി പുതിയ ഫീച്ചർ ഉപയോഗപ്രദമാക്കാം.

യൂസർ നെയിമുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും. വാട്സ്ആപ്പിൽ സെർച്ച് ചെയ്യാനോ മറ്റുള്ളവരുടെ യൂസർ നെയിമുകൾ ബ്രൗസ് ചെയ്യാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിങ്ങളെ ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം മറ്റുള്ളവർ അറിഞ്ഞിരിക്കണം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു യൂസർനെയിം കീ ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഇത് അറിയുന്നവർക്ക് മാത്രമേ നിങ്ങളുമായി ബന്ധപ്പെടാൻ കഴിയൂ. പുതിയ ഫീച്ചർ വരുന്നതോടെ യൂസർനെയിം ഉപയോഗിച്ച് മെസേജ് അയക്കുമ്പോൾ ഫോൺ നമ്പർ കാണാൻ കഴിയില്ല.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിലുള്ള അതേ യൂസർനെയിം വാട്സാപ്പിലും ഉപയോഗിക്കാൻ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും അവസരമുണ്ടാകും. യൂസർനെയിം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി പ്രത്യേക യൂസർനെയിം ജനറേറ്റർ സൗകര്യവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായാകും വാട്സാപ്പ് ഈ ഫീച്ചർ നടപ്പിലാക്കുക. ഓരോ രാജ്യത്തും ഫീച്ചർ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ തന്നെ അറിയിപ്പ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrivacyWhatsAppMetausername
News Summary - Now you don't need a phone number to chat on WhatsApp, just a username; New feature to protect privacy
Next Story