ഇനി ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഓപ്ഷൻ; പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്
text_fieldsജനപ്രിയ ടെക്സ്റ്റ് മെസ്സേജിങ്ങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് ഓപ്ഷൻ നടപ്പാക്കുമെന്നാണ് റിപ്പോട്ട്.
നിലവിൽ വികസനഘട്ടത്തിലുള്ള ഈ ഫീച്ചർ ബീറ്റാ ഉപഭോക്താക്കൾക്ക് പോലും ലഭ്യമായിട്ടില്ല. നിലവിൽ വാട്സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ എന്നിവയെല്ലാം വ്യൂ വൺസ് രീതിയിൽ അയക്കാൻ കഴിയും. വ്യൂ വൺസ് സന്ദേശങ്ങൾ ഒരിക്കൽ മാത്രമേ കാണാൻ കഴിയൂ. മാത്രമല്ല, അവ ഒരു തവണ ഓപ്പൺ ചെയ്ത് ക്ലോസ് ആക്കിയാൽ പിന്നീട് കാണാൻ കഴിയില്ല. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും എടുക്കാൻ കഴിയില്ല.
ഇനി ടെക്സ്റ്റ് സന്ദേശങ്ങൾക്കും ഈ ഫീച്ചർ വരികയാണെങ്കിൽ സന്ദേശങ്ങൾ ടൈപ്പ് ടെയ്തതിനു ശേഷം സെന്‍റ് ബട്ടൺ പ്രസ് ചെയ്ത് പിടിച്ചാൽ വ്യൂ വൺസ് ഓപ്ഷൻ ലഭിക്കും. വ്യക്തിഗത ചാറ്റുകളിൽ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുക, സ്വകാര്യത സംരക്ഷിക്കുക എന്നിവയാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

