Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകിടു ഫീച്ചറുകളുമായി...

കിടു ഫീച്ചറുകളുമായി സ്​മാർട്ട്​ എ.സി, സുന്ദരൻ ലാപ്​ടോപ്പ്​; നോക്കിയയെ സ്​മാർട്ട്​ ടെക്​നോളജി ബ്രാൻഡാക്കാൻ ഫ്ലിപ്​കാർട്ട്​

text_fields
bookmark_border
കിടു ഫീച്ചറുകളുമായി സ്​മാർട്ട്​ എ.സി, സുന്ദരൻ ലാപ്​ടോപ്പ്​; നോക്കിയയെ സ്​മാർട്ട്​ ടെക്​നോളജി ബ്രാൻഡാക്കാൻ ഫ്ലിപ്​കാർട്ട്​
cancel

ജാവ, സിമ്പിയൻ ഫോണുകളുമായി ലോകം കീഴടക്കിയ നോക്കിയ ആൻഡ്രോയ്​ഡ്​ രാജാക്കൻമാരുടെ ഉദയത്തോടെ ഒന്ന്​ പകച്ചെങ്കിലും പിന്നീട്​ വിൻഡോസ്​ ഫോണുകളുമായി എത്തി ഒരു കൈ നോക്കി. എന്നാൽ, തകർന്നു തരിപ്പണമായി വിദൂരതയിലേക്ക്​ മറഞ്ഞ അവരെ എച്ച്​.എം.ഡി ഗ്ലോബൽ തിരികെ കൊണ്ടുവന്നു. നോകിയ ആൻഡ്രോയ്​ഡ്​ സ്​മാർട്ട്​ഫോണുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ട്​ അധികകാലമായിട്ടില്ല. എങ്കിലും, പഴയ പ്രതാപത്തിലേക്ക്​ എത്തിച്ചേരാൻ അവർക്ക്​ ഇപ്പോഴും കഴിഞ്ഞിട്ടുണ്ടോ എന്ന്​ ചോദിച്ചാൽ കൈ മലർത്തേണ്ടിവരും​.

എന്നാൽ, കേവലം സ്​മാർട്ട്​ഫോണുകളിൽ മാത്രം ഒതുങ്ങിയാൽ പോര എന്ന നിലപാടിലാണ്​ നോക്കിയ. മാസങ്ങൾക്ക്​ മുമ്പ്​ അവർ സ്​മാർട്ട്​ ടിവിയുമായി വിപണിയിലേക്ക്​ വന്നു. ഫോണിലുള്ളത്​ പോലെ ശുദ്ധമായ ആൻഡ്രോയ്​ഡി​െൻറ പിന്തുണയോടെ എത്തിയ ടിവികൾ മികച്ച അഭിപ്രായം നേടി. അവിടെയും നിർത്താതെ നോകിയ പ്യുവർബുക്​ X14 എന്ന സുന്ദരൻ ലാപ്​ടോപ്പും അവർ അവതരിപ്പിച്ചു. ഇപ്പോഴിതാ, നോകിയ സ്​മാർട്ട്​ എ.സിയും ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തിരിക്കുകയാണ്​ കമ്പനി.

നോകിയ ബ്രാൻഡി​െൻറ ഇന്ത്യയിലെ ബ്രാൻഡ്​ ലൈസൻസീ ഫ്ലിപ്​കാർട്ടാണ്​. അതുകൊണ്ട്​ തന്നെ ഫ്ലിപ്​കാർട്ടിലാണ്​ സ്​മാർട്ട്​ എ.സി ലോഞ്ച്​ ചെയ്​തിരിക്കുന്നത്​​. എന്തായാലും നോക്കിയയെ ഇന്ത്യയിലെ ഒരു സ്​മാർട്ട്​ ടെക്​നോളജി ബ്രാൻഡ്​ ആക്കാനുള്ള പുറപ്പാടിലാണ്​ ഫ്ലിപ്​കാർട്ട്​.

നോകിയ സ്​മാർട്ട്​ എ.സി


സെൽഫ്​ ക്ലീനിങ്​ ടെക്​നോളജിയോടെ എത്തുന്ന നോകിയ എ.സി, മിനിമൽ ഡിസൈനിലാണ്​ നിർമിച്ചിരിക്കുന്നത്​. ഹിഡൻ ഡിസ്​പ്ലേ എ.സി ഒാൺ ചെയ്യു​േമ്പാൾ മാത്രം കാണാൻ സാധിക്കും. നോകിയ ബ്രാൻഡിങ്ങും വളരെ മിനിമലായിട്ടാണ്​ നൽകിയിരിക്കുന്നത്​. ട്രിപ്പിൾ ഇൻവെസ്​റ്റർ സാ​േങ്കതിക വിദ്യയും ബ്രഷ്​ലെസ്​ ഡി.സി മോ​േട്ടാറും മറ്റ്​ പ്രത്യേകതകളാണ്​. ശബ്​ദമില്ലാത്ത പ്രവർത്തനത്തിനായി, ഇരട്ട റോട്ടറി കംപ്രസ്സറാണ്​ നൽകിയിരിക്കുന്നത്​.

എ.സി സ്ഥാപിച്ചിരിക്കുന്ന റൂം പെട്ടന്ന്​ തണുക്കാനായി കോപ്പർ ഇ​േൻറർണലും നാല്​ വശത്തേക്കുള്ള സ്വിങ്​ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഏറ്റവും വലിയ പ്രത്യേകതയായി നോക്കിയ പറയുന്ന ഒരു കാര്യം 4-in-1 അഡ്​ജസ്റ്റബിൾ ടോണേജ്​ ആണ്​. അതായത്​, ഇൗയൊരു സംവിധാനമുള്ളതിനാൽ എ.സി ഏറ്റവും കുറവ്​ വൈദ്യുതിയിൽ റൂം തണുപ്പിക്കുമത്രേ...

ഇനിയാണ്​ എ.സിയുടെ സ്​മാർട്ട്​ വശങ്ങൾ പരി​ചയപ്പെടുത്തുന്നത്​. സ്​മാർട്ട്​ഫോൺ ഉപയോഗിച്ച്​ നിയന്ത്രിക്കാനാവും എന്നതാണ്​ ഏറ്റവും സ്​മാർട്ടായ ഫീച്ചർ. സ്​മാർട്ട്​ ഹോം പ്ലസ്​ എന്ന ആപ്പ്​ ഡൗൺലോഡ്​ ചെയ്യുക. എ.സിയെ വൈഫൈയുമായി പെയർ ചെയ്​തുകഴിഞ്ഞാൽ, ഒാൺ/ഒാഫ്​ എന്നിവ ചെയ്യാനും വിവിധ മോഡുകളിലേക്ക്​ മാറ്റാനും താപനില നിയന്ത്രിക്കാനും മറ്റനേകം കാര്യങ്ങൾ ചെയ്യാനും ആപ്പിലൂടെ സാധിക്കും. ഫിൽട്ടറുകൾ വൃത്തിയാക്കാനായി ആപ്പ്​ നിങ്ങൾക്ക്​ സ്​മാർട്ട്​ റിമൈൻഡറും നൽകും. ഒാണാക്കാനും ഒാഫ്​ ചെയ്യാനും ഷെഡ്യൂളുകൾ വെക്കാനുള്ള സംവിധാനവുമുണ്ട്​.

ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ​ റൂമിൽ തന്നെ ഉണ്ടാവണം എന്നില്ല. സാധനം വാങ്ങാൻ ടൗണിലേക്ക്​ പോയപ്പോഴാണ്​ എ.സി ഒാണായിക്കിടക്കുന്നത്​ ഒാർമ്മ വന്നതെങ്കിൽ, അവിടെ വെച്ച്​ ഒാഫ്​ ചെയ്യാനും സാധിക്കും. 6-in-1 ഫിൽട്ടറുകളാണ്​ നോക്കിയ സ്​മാർട്ട്​ എ.സിക്ക്​. കൂടെ ആൻറി-മൈക്രോബിയൽ ​അയൊണൈസറും സെൽഫ്​ ക്ലീനിങ്​ ടെക്​നോളജിയുമുണ്ട്​. ഇതിലൂടെ ഡൽഹി പോലുള്ള വായുമലിനീകരണമുള്ള നഗരങ്ങളിൽ പൊടിശല്യമില്ലാതെ സുഖമായുറങ്ങാൻ എ.സി സഹായിക്കും. 30,999 രൂപയാണ്​ എ.സിക്ക്​ ഫ്ലിപ്​കാർട്ട്​ വിലയിട്ടിരിക്കുന്നത്​.

നോക്കിയ പ്യുവർബുക്​​ X14


14.00 ഇഞ്ച്​ വലിപ്പവും 1920x1080 പിക്​സൽസ്​ റെസൊല്യൂഷനുമുള്ള​ ഡിസ്​പ്ലേയുമായി എത്തിയ നോകിയയുടെ പ്യുവർബുക്​​ ലാപ്​ടോപ്പിന്​​ അവരുടെ സ്​മാർട്ട്​ഫോണുകൾ പോലെ തന്നെ അതിസുന്ദരൻ ഡിസൈനാണ്​. Core i5 10-ത്​ ജെനറേഷൻ പ്രൊസസറും 8GB റാമും 512GB എസ്​.എസ്​.ഡിയുമാണ്​ മറ്റ്​ പ്രത്യേകതകൾ. മാറ്റെ ബ്ലാക്​ കളറും തീർത്തും സ്​ലിമ്മായ ശരീര പ്രകൃതവുമാണ്​​ ലാപ്​ടോപ്പിൽ എടുത്തുപറയേണ്ട രണ്ട്​ കാര്യങ്ങൾ.

59,990 രൂപയുള്ള ലാപ്പിന്​ ഡെഡിക്കേറ്റഡ്​ ഗ്രാഫിക്​സ്​ കാർഡില്ല എന്നതാണ്​ ഒരു പോരായ്​മ. ഒാഫീസ്​ വർക്കിന്​ ആകർഷകമായ ഒരു ലാപ്​ അന്വേഷിക്കുന്നവർക്ക്​ നോകിയ പ്യുവർബുക്​​ X14 കണ്ണുംപൂട്ടിയെടുക്കാം. എന്നാൽ ഹെവി വിഡിയോ എഡിറ്റിങ്ങും കോഡിങ്ങും ഗെയിമിങ്ങും സോഫ്​റ്റ്​വെയർ ഡെവലപ്പിങ്ങുമൊക്കെ ചെയ്യുന്നവർക്ക്​ മറ്റ്​ ലാപ്പുുകൾ തേടിപ്പോകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NokiaNokia PureBook X14Nokia Smart AC
Next Story