Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
iphone
cancel
Homechevron_rightTECHchevron_rightTech Newschevron_rightഐഫോണിൽ ഇനി പെഗസസിനെ...

ഐഫോണിൽ ഇനി പെഗസസിനെ പേടിക്കേണ്ട; പരിഹാരവുമായി ആപ്പിൾ

text_fields
bookmark_border

ആപ്പിൾ ഐ ഫോണുകളുടെ പ്രധാന ഗുണമേന്മയായി എന്നും പറഞ്ഞിരുന്നത്​ അതിന്‍റെ സുരക്ഷയാണ്​. ആൻഡ്രോയിഡ്​ ഫോണുകളേതിന്​ വ്യത്യസ്​തമായി വിവരങ്ങൾ ചോരാൻ സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഇതിന്​ അപവാദമായി മാറുകയായിരുന്നു ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌.എസ്‌.ഒ ഗ്രൂപ്പി​െൻറ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​. ഐ ഫോൺ ഉപയോഗിക്കുന്ന ലോക നേതാക്കളുടെ വിവരങ്ങൾ വരെ പെഗസസ്​ ചോർത്തി.

ഇതിന്​ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്​ ഇപ്പോൾ ആപ്പിൾ. പ്രശ്​നം പരിഹരിക്കാനുള്ള 'ഫിക്​സ്​' തിങ്കളാഴ്ച അവർ പുറത്തിറക്കി. ആപ്പിളിന്‍റെ പുതിയ മോഡലായ ഐ ഫോൺ 13 ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്​. ഇതിന്​ മുന്നോടിയായിട്ടാണ്​ നിലവിലെ മോഡലുകളിലെ പ്രശ്​നം പരിഹരിക്കാൻ നടപടി തുടങ്ങിയത്​.

അരലക്ഷത്തോളം ആളുകളുടെ ഫോൺനമ്പറുകൾ പെഗസസ്​​ ചോർത്തിയെന്നാണ്​ വാഷിങ്​ടൺ പോസ്​റ്റ്​ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തത്. ഇന്ത്യയിൽനിന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും മുൻ ന്യായാധിപരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 300ഓളം പേർ ചോർത്തൽ പട്ടികയിൽ ഉണ്ട്.

സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് 2016ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗസസ്​. ഐഫോൺ മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങൾ വരെ, ക്ലിക്കുകളൊന്നുമില്ലാതെതന്നെ ഏത് ഫോണിലും എവിടെയും നുഴഞ്ഞുകയറാൻ പര്യാപ്തമായ സ്പൈവെയറാണിത്​. സ്പൈവെയർ ബാധിച്ചു കഴിഞ്ഞാൽ ആ ഫോൺ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്‌പൈവെയർ നിയന്ത്രിക്കുന്നവർക്ക് ദൃശ്യമാകും. ഹാക്കർമാർക്ക് ഫോണി​െൻറ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applePegasus
News Summary - No more fear of Pegasus on the iPhone; Apple with the solution
Next Story