Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസബ്‌സ്‌ക്രിപ്‌ഷൻ...

സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനും ഇനി ഒരു ക്ലിക്ക് മതി; 'ക്ലിക്ക്-ടു-കാൻസൽ' നിയമവുമായി ന്യൂയോർക്ക്

text_fields
bookmark_border
സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനും ഇനി ഒരു ക്ലിക്ക് മതി; ക്ലിക്ക്-ടു-കാൻസൽ നിയമവുമായി ന്യൂയോർക്ക്
cancel

ന്യൂയോർക്ക്: നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ സേവനങ്ങളിൽ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് എത്ര എളുപ്പമാക്കുന്നുവോ, അത്രയും എളുപ്പത്തിൽ അത് റദ്ദാക്കാനും ഉപഭോക്താക്കൾക്ക് കഴിയണം എന്ന ലക്ഷ്യത്തോടെ പുതിയ നിയമവുമായി സൊഹ്റാൻ മംദാനി. ‘ക്ലിക്ക്-ടു-കാൻസൽ’ എന്ന പുതിയ നിയമമാണ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുക. ഇതോടെ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി ന്യൂയോർക്ക് മാറും.

സബ്സ്ക്രിപ്ഷൻ എടുക്കാൻ ഒരു ക്ലിക്ക് മതിയെങ്കിൽ അത് റദ്ദാക്കാനും ഒരു ക്ലിക്ക് മതിയാകണം എന്നതാണ് ഈ നിയമത്തിന്റെ കാതൽ. ഇതിനായി ഇനി രേഖാമൂലമുള്ള കത്തുകളോ നേരിട്ടുള്ള സന്ദർശനങ്ങളോ ഉപഭോക്താവിനെ മടുപ്പിക്കുന്ന തരത്തിലുള്ള മറ്റ് തടസ്സങ്ങളോ ആവശ്യമില്ല. ഓട്ടോമാറ്റിക് റിന്യൂവൽ, തുടർച്ചയായ സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവക്കെല്ലാം ഈ നിയമം ബാധകമാണ്. നഗരത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൺസ്യൂമർ ആൻഡ് വർക്കർ പ്രൊട്ടക്ഷൻ ആയിരിക്കും ഈ നിയമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കുറഞ്ഞത് 525 ഡോളർ പിഴയും, സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും നൽകേണ്ടി വരും.

ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ന്യൂയോർക്ക് നിവാസികൾക്ക് പ്രതിവർഷം 162.5 ദശലക്ഷം ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് റൂസ്‌വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൂട്ടൽ. ആളുകൾ മറന്നുപോയതോ അല്ലെങ്കിൽ റദ്ദാക്കാൻ കഴിയാത്തതോ ആയ അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ അവസാനിപ്പിക്കാൻ ഇത് സഹായിക്കും. ഫെഡറൽ തലത്തിൽ സമാനമായൊരു നിയമം കോടതിയിൽ പരാജയപ്പെട്ടിരുന്നുവെങ്കിലും, അത് നഗരതലത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ് ന്യൂയോർക്ക്. എഫ്.ടി.സി മുൻ ചെയർ ലിന ഖാനാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളത്.

സബ്സ്ക്രിപ്ഷനുകളിൽ മാത്രമല്ല, ‘ജങ്ക് ഫീസ്’ എന്നറിയപ്പെടുന്ന മറഞ്ഞിരിക്കുന്ന അധികച്ചെലവുകൾക്കെതിരെയും നഗരം പുതിയ നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്. ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ യഥാർത്ഥ വില ഉപഭോക്താക്കളെ നേരത്തെ അറിയിക്കാൻ ഈ നിയമം കമ്പനികളെ നിർബന്ധിതരാക്കും. ഈ നിയമങ്ങൾ ഒക്ടോബർ ഒന്നിന് ശേഷം എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വിജയം. ന്യൂയോർക്ക് നഗരം ഈ നിയമം വിജയകരമായി നടപ്പിലാക്കിയാൽ, അത് മറ്റ് അമേരിക്കൻ നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഒരു മാതൃകയായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yorkOTT PlatformsTech Newssubscription planZohran Mamdani
News Summary - New York City Mayor Zohran Mamdani announces 'Click-To-Cancel' rule
Next Story