Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസേർച്ചിങ്​ ഇനി...

സേർച്ചിങ്​ ഇനി പഴയതുപോലെയാവില്ല; വാട്​സ്​ആപ്പ്​ 'അഡ്വാൻസ്​ഡ്​ സേർച്ച്'​ ആൻഡ്രോയ്​ഡിലും

text_fields
bookmark_border
സേർച്ചിങ്​ ഇനി പഴയതുപോലെയാവില്ല; വാട്​സ്​ആപ്പ്​ അഡ്വാൻസ്​ഡ്​ സേർച്ച്​ ആൻഡ്രോയ്​ഡിലും
cancel

വാട്​സ്​ആപ്പ്​ അവരുടെ 'അഡ്വാൻസ്​ഡ്​ സേർച്ച്'​ എന്ന ഫീച്ചർ ആൻഡ്രോയ്​ഡ്​ ഫോണുകളിലും ഉൾപ്പെടുത്തി. ​ഏറ്റവും പുതിയ അപ്​ഡേറ്റിലൂടെയാണ്​ െഎ.ഒ.എസിൽ നേരത്തെയുണ്ടായിരുന്ന കിടിലൻ സേർച്ച്​ ഫീച്ചർ ലഭ്യമാക്കിയത്​. ഒരു പ്രത്യേക ചാറ്റ്​ തിരയുന്നത്​കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ്​ വാട്​സ്​ആപ്പ്​​.

നേരത്തെ കോൺടാക്​ടുകളും ചാറ്റുകളും മാത്രമായിരുന്ന വാട്​സ്​ആപ്പി​െൻറ സേർച്ച്​ ഒാപ്​ഷനിലൂടെ യൂസർമാർക്ക്​ ലഭ്യമായിരുന്നത്​. അഡ്വാൻസ്​ഡ്​ സേർച്ച്​ എന്ന ഒാപ്​ഷൻ പ്രധാനമായും യൂസേഴ്​സിനെ സഹായിക്കുന്നത്​ ആരെങ്കിലും അയക്കുന്ന ടെക്​സ്റ്റ്​ മെസ്സേജുകൾ മാത്രം തിരയാനല്ല. മറിച്ച്​, ചിത്രങ്ങൾ, ഡോക്യുമെൻറുകൾ, ഒാഡിയോ, GIF പോലെയുള്ള മെസ്സേജുകളും ഇനി എളുപ്പം തിരഞ്ഞുകണ്ടെത്താം. ആരെങ്കിലും അയക്കുന്ന വെബ്​ സൈറ്റ്​ ലിങ്കുകൾ പോലും തിരയാം. പുതിയ അഡ്വാൻഡ്​സ്​ സേർച്ച്​ ഒാപ്​ഷ​െൻറ ഭാഗമായി പുതിയ ഫിൽട്ടറുകളും സേർച്ച്​ ബാറി​െൻറ തൊട്ടുതാഴെയായി തന്നെ വാട്​സ്​ആപ്പ്​ സജ്ജീകരിച്ചിട്ടുണ്ട്​. എങ്ങനെ പുതിയ ഫീച്ചർ ഉപയോഗിക്കുമെന്നും നോക്കാം.



  • പ്ലേസ്​റ്റോറിൽ പോയി വാട്​സ്​ആപ്പി​െൻറ ഏറ്റവും പുതിയ​ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യുക.
  • വാട്​സ്​ആപ്പ്​ തുറക്കുക.
  • വലതുഭാഗത്തുള്ള സേർച്ച്​ ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്യുക.
  • സേർച്ച്​ ബാറിന്​ താഴെ കാണുന്ന മീഡിയ വിൻഡോയിൽ നിന്ന്​ (photos, videos, links, GIFs, audio, and documents) ഇഷട്​മുള്ള ഒാപ്​ഷൻ തെരഞ്ഞെടുക്കുക.
  • ഫോ​േട്ടാസ്​ ആണ്​ തെരഞ്ഞെടുത്തത്​ എങ്കിൽ ചാറ്റിലുള്ള ഒരാളുടെ പേര്​ ടൈപ്പ്​ ചെയ്​താൽ അയാൾ അയച്ച ഫോ​േട്ടാസ്​ മാത്രമായി കാണാം. അതുപോലെ കീവേർഡുകൾ ടൈപ്പ്​ ചെയ്​ത്​ ആവശ്യമുള്ള ഉള്ളടക്കങ്ങളും കണ്ടെത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppAdvanced Search
News Summary - New WhatsApp feature on Android to make search easier
Next Story