Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ഈ വിഡിയോയിലുള്ളത്​...

'ഈ വിഡിയോയിലുള്ളത്​ നിങ്ങളാണോ..' ഹാക്കർമാരുടെ പുതിയ മെസ്സെഞ്ചർ കെണിയിൽ വിഴരുതേ....

text_fields
bookmark_border
ഈ വിഡിയോയിലുള്ളത്​ നിങ്ങളാണോ.. ഹാക്കർമാരുടെ പുതിയ മെസ്സെഞ്ചർ കെണിയിൽ വിഴരുതേ....
cancel

സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട്​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളാണ്​ ഫേസ്​ബുക്കും വാട്​സ്​ആപ്പും. രണ്ട്​ ആപ്പുകളിലൂടെയും 'ആപ്പിലായവർ' ഏറ്റവും കൂടുതലുള്ള രാജ്യത്താണ്​ നാം ജീവിക്കുന്നത്​​. ഫിഷിങ്​ ലിങ്കുകൾ അയച്ചും ആപ്പുകൾ ഡൗൺലോഡ്​ ചെയ്യാൻ പറഞ്ഞും യൂസർമാരെ വീഴ്​ത്തി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഹാക്ക് ചെയ്യുന്നതും പണം തട്ടുന്നതുമെല്ലാം ഇപ്പോൾ സർവ സാധാരണമാണ്​.


അത്തരത്തിലുള്ള പുതിയ സ്​കാമിനും ഇപ്പോൾ തുടക്കമായിരിക്കുകയാണ്​. ഫേസ്​ബുക്ക്​ മെസ്സെഞ്ചറിലൂടെയാണ്​ പുതിയ തട്ടിപ്പ്​. 'ഇൗ വിഡിയോയിൽ നിങ്ങളാണോ ഉള്ളത്​..? -എന്നർഥമാക്കുന്ന "Is it you in the video?" എന്ന അടിക്കുറിപ്പിൽ ഒരു ലിങ്ക്​ മെസ്സെഞ്ചർ ആപ്പിൽ യൂസർമാർക്ക്​ അയക്കും. എന്നാൽ, ഞെട്ടലോടെ അതിൽ ക്ലിക്ക്​ ചെയ്യുന്നവരെ​ വിഡിയോ കാണിക്കുന്നതിന്​ പകരമായി ഫേസ്​ബുക്ക്​ ലോഗിൻ പേജിന്​ സമാനമായ മറ്റൊരു പേജിലേക്ക്​ കൊണ്ടുപോകും.

ഇത്​ കാണുന്ന ആൾ​ സ്വാഭാവികമായും തങ്ങളുടെ ഫേസ്​ബുക്ക്​ ലോഗിൻ വിവരങ്ങൾ അതിൽ ടൈപ്പ്​ ചെയ്യും. എന്താണ്​ വിഡിയോയിൽ ഉണ്ടാവുക എന്ന കൗതുകം അതിലേക്ക്​ നയിക്കുക തന്നെ ചെയ്യും. എന്നാൽ, ആരെങ്കിലും അങ്ങനെ ചെയ്​താൽ, നിങ്ങളുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്കർ സ്വന്തമാക്കുന്നതിലേക്ക്​ നയിക്കും.


ഒരുപാട്​ സുഹൃത്തുക്കളും കുടുംബക്കാരും ഫ്രണ്ട്​ ലിസ്റ്റിലുള്ള നിങ്ങളുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ സൈബർ കുറ്റവാളികൾ എന്തിനൊക്കെ ഉപയോഗിക്കാം എന്ന്​ ആലോചിക്കു​േമ്പാൾ തന്നെ പേടിയാവുന്നില്ലേ...? ഇത്തരം ലിങ്കുകൾ മെസ്സേുകളായി ലഭിച്ചാൽ, രണ്ടാമതൊന്ന്​ ആലോചിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook scamIs it you in the videomessenger scam
Next Story