Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഈ 14 ആപ്പുകൾ ​ഫോണിൽ...

‘ഈ 14 ആപ്പുകൾ ​ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം’; മുന്നറിയിപ്പുമായി ഗവേഷകർ

text_fields
bookmark_border
‘ഈ 14 ആപ്പുകൾ ​ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം’; മുന്നറിയിപ്പുമായി ഗവേഷകർ
cancel

ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മാക്കഫീയിലെ (McAfee) ഗവേഷകർ സ്മാർട്ട്ഫോൺ യൂസർമാരെ ഭയപ്പെടുത്തുന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകൾ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന Xamalicious' എന്ന് പേരുള്ള ഒരു പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോർ മാൽവെയറാണ് അവരുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പ്ലേസ്റ്റോറിലുള്ള 14 ആപ്പുകളിലാണ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് 100,000 തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അവ പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ലെങ്കിലും, അബദ്ധത്തിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ അവ നീക്കം ചെയ്യണം. മൊബെലിൽ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോർത്താൻ കഴിയുന്ന ആപ്പുകളാണവയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബാധിക്കപ്പെട്ട ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്, 2020 പകുതി മുതൽ അവ ആരെങ്കിലും ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ഉപകരണങ്ങളിൽ Xamalicious എന്ന മാൽവെയറിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ആപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്സോ, നിങ്ങൾക്ക് സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ദൃശ്യമാവുകയാണെങ്കിൽ, ഉടൻ തന്നെ അവ നീക്കം ചെയ്യണം.

Xamalicious ബാധിത ആപ്പുകളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു...

  • Essential Horoscope for Android (100,000 installs)
  • 3D Skin Editor for PE Minecraft (100,000 installs)
  • Logo Maker Pro (100,000 installs)
  • Auto Click Repeater (10,000 installs)
  • Count Easy Calorie Calculator (10,000 installs)
  • Dots: One Line Connector (10,000 installs)
  • Sound Volume Extender (5,000 installs)

ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്ക് പുറമേ, 12 ക്ഷുദ്രകരമായ ആപ്പുകളുടെ ഒരു പ്രത്യേക ഗ്രൂപ്പ് സമാന ഭീഷണി നേരിടുന്നുണ്ട്, അനധികൃത മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളിലൂടെയാണ് അവ പ്രചരിക്കുന്നത്, ഇത് APK ഫയൽ ഡൗൺലോഡുകളിലൂടെ ഉപയോക്താക്കളെ ബാധിക്കുന്നതായി ANI റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GooglemalwareGoogle Play StoreAndroid malware
News Summary - New dangerous Android malware found in 14 apps
Next Story