ദിവസവും 2 ജി ബി ഡാറ്റ, അൺ ലിമിറ്റഡ് കോൾ, 100 എസ്.എം.എസ്; 50 ദിവസത്തെ റീചാർജ് പ്ലാനുമായി ഈ ടെലി കോം കമ്പനി
text_fieldsന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലി കോം കമ്പനിയായ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി പുതിയ ബജറ്റ് ഫ്രണ്ട്ലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 347 രൂപയുടെ പ്ലാനിന് 50 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ദിവസവും 2 ജി ബി ഡാറ്റയും അൺ ലിമിറ്റഡ് കോളും പ്രതിദിനം 100 എസ്.എം.എസും ഉണ്ട്. അടിക്കടിയുള്ള റീചാർജ് ഒഴിവാക്കി കുറഞ്ഞ പൈസയിൽ പ്ലാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഇത്.
ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ബി.എസ്.എൻ.എൽ 347 രൂപ പ്ലാൻ അവതരിപ്പിച്ചത്. മറ്റ് പ്രൈവറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ഈ റീ ചാർജ് തുക. അടുത്ത കാലത്ത് ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് മികച്ച നെറ്റ് വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ടി നഗരങ്ങളിൽ 4 ജി സർവീസ് ലോഞ്ച് ചെയ്തിരുന്നു. ബജറ്റ് ഫ്രണ്ട്ലി പ്ലാനിലൂടെ കൂടുതൽ ആളുകൾ തങ്ങളിലേക്ക് മടങ്ങുമെന്നാണ് ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

