Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightനെ​റ്റ്ഫ്ലി​ക്സ്...

നെ​റ്റ്ഫ്ലി​ക്സ് ഏ​പ്രി​ൽ മു​ത​ൽ പാ​സ്​​വേ​ഡ് പ​ങ്കു​വെ​ക്ക​ലി​ന് പ​ണം ഈടാ​ക്കും

text_fields
bookmark_border
നെ​റ്റ്ഫ്ലി​ക്സ് ഏ​പ്രി​ൽ മു​ത​ൽ പാ​സ്​​വേ​ഡ് പ​ങ്കു​വെ​ക്ക​ലി​ന് പ​ണം ഈടാ​ക്കും
cancel

സാ​ന്‍ഫ്രാ​ന്‍സി​സ്കോ: ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ലി​ക്സ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പാ​സ്​​വേ​ഡ് പ​ങ്കു​വെ​ക്കു​ന്ന​തി​ന് പ​ണ​മീ​ടാ​ക്കും. കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള ആ​ർ​ക്കെ​ങ്കി​ലും നെ​റ്റ്ഫ്ലി​ക്സ് ലോ​ഗി​ൻ പാ​സ്​​വേ​ഡ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ൽ ആ​ക്‌​സ​സ് ചെ​യ്യു​ന്ന​തി​ന് അ​ധി​ക പ​ണം ന​ൽ​കേ​ണ്ടി​വ​രും.

ഇ​ന്ത്യ​പോ​ലു​ള്ള, ത​ങ്ങ​ള്‍ക്ക് വ​ള​രാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യ വി​പ​ണി​ക​ളി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട​തി​ന്‍റെ കാ​ര​ണ​മാ​യി ക​മ്പ​നി ക​രു​തു​ന്ന​ത് പാ​സ്​​വേ​ഡ് പ​ങ്കു​വെ​ച്ച് പ​ല​യി​ട​ത്താ​യി കാ​ണു​ന്ന​താ​ണ്.

ഐ.​പി അ​ഡ്ര​സ്, ഡി​വൈ​സ് ഐ.​ഡി, അ​ക്കൗ​ണ്ട് ആ​ക്ടി​വി​റ്റി എ​ന്നി​വ നി​രീ​ക്ഷി​ച്ച് ഇ​ത് നി​യ​ന്ത്രി​ക്കും. നേ​ര​ത്തെ ചി​ല ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നെ​റ്റ്ഫ്ലി​ക്സ് പാ​സ്​​വേ​ഡ് പ​ങ്കു​വെ​ക്കു​ന്ന​തി​ന് പ​ണ​മീ​ടാ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. മൂ​ന്ന് ഡോ​ള​ർ (ഏ​ക​ദേ​ശം 250 രൂ​പ) ആ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ എ​ത്ര തു​ക​യാ​ണ് ഈ​ടാ​ക്കു​ക​യെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഒ.​ടി.​ടി ഭീ​മ​നാ​യ നെ​റ്റ്ഫ്ലി​ക്സി​ന് 230 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ വ​രി​ക്കാ​രു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ കു​തി​പ്പി​നു​ശേ​ഷം ക​മ്പ​നി സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netflix
News Summary - Netflix to charge for password sharing from April
Next Story