Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ കുറച്ചതിന് പിന്നാലെ​ അമേരിക്കയിലും കാനഡയിലും സബ്സ്​​ക്രിപ്​ഷൻ ചാർജ്​ കൂട്ടി നെറ്റ്​ഫ്ലിക്​സ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightഇന്ത്യയിൽ കുറച്ചതിന്...

ഇന്ത്യയിൽ കുറച്ചതിന് പിന്നാലെ​ അമേരിക്കയിലും കാനഡയിലും സബ്സ്​​ക്രിപ്​ഷൻ ചാർജ്​ കൂട്ടി നെറ്റ്​ഫ്ലിക്​സ്​

text_fields
bookmark_border

ഇന്ത്യയിൽ തങ്ങളുടെ സബ്​സ്​ക്രിപ്​ഷൻ പ്ലാനിൽ വലിയ കുറവ്​ വരുത്തി ഞെട്ടിച്ച നെറ്റ്​ഫ്ലിക്​സ്​ അമേരിക്കയിലും കാനഡയിലും പ്ലാനുകൾക്ക്​ വില കൂട്ടി. രണ്ട്​ ഡോളർ വരെയാണ്​ ചാർജ്​ വർധിപ്പിച്ചിരിക്കുന്നത്​.

എസ്​.ഡി ക്വാളിറ്റിയിൽ ഒറ്റ സ്​ക്രീനിൽ ഉള്ളടക്കം സ്​ട്രീം ചെയ്യാൻ അനുവദിക്കുന്ന ബേസിക്​ പ്ലാനിൽ ഇരുരാജ്യങ്ങളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. 9.99 ഡോളറാണ് (743.87 രൂപ)​ ഒരുമാസത്തേക്ക്​ അമേരിക്കക്കാരും കാനഡക്കാരും ബേസിക്​ പ്ലാനിന്​ നൽകേണ്ടത്​. എന്നാൽ, സ്റ്റാൻഡാർഡ്​ പ്ലാനിന് യു.എസിൽ​1.05 ഡോളർ വർധിപ്പിച്ച്​ 15.49 ഡോളറാക്കി. പ്രീമിയം പ്ലാനിന് ഒരു മാസത്തേക്ക്​​ 19.99 ഡോളർ നൽകണം. നേരത്തെ അത്​ 17.99 ഡോളർ ആയിരുന്നു. കാനഡയിൽ പ്രീമിയം പ്ലാനിന്​​ 20.99 ഡോളറാണ് ഇനി മുതൽ​ നൽകേണ്ടത്​. സ്റ്റാൻ​ഡാർഡ്​ പ്ലാനിന് 16.49 ഡോളറായും വർധിപ്പിച്ചു.

ആമസോൺ ​ൈ​പ്രമിൽ നിന്നും ഡിസ്​നി പ്ലസ്​ ഹോട്ട്​സ്റ്റാറിൽ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയിൽ​ സബസ്​ക്രിപ്​ഷൻ പ്ലാനുകളുടെ നിരക്ക്​ കുറച്ച്​ പിടിച്ച്​ നിൽക്കാൻ നെറ്റ്​ഫ്ലിക്​സ്​ ശ്രമം തുടങ്ങിയത്​. നെറ്റ്ഫ്ലിക്​സിന്‍റെ മൊബൈൽ പ്ലാനിന്‍റെ നിരക്ക്​ 199 രൂപയിൽ നിന്നും 149 ആയാണ്​ കുറച്ചത്​.

സിംഗിൾ മൊബൈൽ, ടാബ്​ലെറ്റ്​, കംപ്യൂട്ടർ, ടെലിവിഷൻ സ്​ക്രീൻ എന്നിവയിൽ ഉപയോഗിക്കാവുന്ന പ്ലാനിന്‍റെ നിരക്ക്​ 499 രൂപയിൽ നിന്നും 199 ആയി കുറച്ചു. രണ്ട്​ ഡിവൈസുകൾക്ക്​ എച്ച്​.ഡി ഉള്ളടക്കം നൽകുന്ന പ്ലാനിന്‍റെ നിരക്ക്​ 699 രൂപയിൽ നിന്നും 499 രൂപയാക്കി കുറച്ചു. നാല്​ ഡിവൈസുകൾക്ക്​ അൾട്ര എച്ച്​.ഡി കണ്ടന്‍റ്​ നൽകുന്ന പ്ലാനിന്​ ഇനി മുതൽ 649 രൂപ നൽകിയാൽ മതിയാകും. നേരത്തെ ഇത്​ 799 രൂപയായിരുന്നു. മറ്റ്​ ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്ക്​ ഇന്ത്യയിൽ വലിയ രീതിയിൽ ഉപയോക്​താക്കളെ ലഭിക്കു​േമ്പാഴും നെറ്റ്​ഫ്ലിക്​സിന്​ തിരിച്ചടിയായത്​ പ്ലാനുകളുടെ ഉയർന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ്​ നെറ്റ്​ഫ്ലിക്​സ്​ ഇപ്പോൾ ശ്രമം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USCanadaNetflixNetflix Subscription
News Summary - Netflix Raises Subscription Prices in the US and Canada
Next Story