Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുടിൻ വിമർശക​െൻറ വോട്ടിങ്​ ആപ്പ്​ നീക്കം ചെയ്​ത്​ ഗൂഗ്​ളും ആപ്പിളും; നടപടി പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി
cancel
Homechevron_rightTECHchevron_rightTech Newschevron_rightപുടിൻ വിമർശക​െൻറ...

പുടിൻ വിമർശക​െൻറ വോട്ടിങ്​ ആപ്പ്​ നീക്കം ചെയ്​ത്​ ഗൂഗ്​ളും ആപ്പിളും; നടപടി പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി

text_fields
bookmark_border

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ്​ വ്‌ളാദമിർ പുടിൻെറ വിമർശകനും അഴിമതി വിരുദ്ധ പ്രചാരകനുമായ അലക്സി നവാൽനിയുടെ ആപ്പ്​ തങ്ങളുടെ സ്​റ്റോറുകളിൽ നിന്ന്​ നീക്കം ചെയ്​ത്​ ഗൂഗ്​ളും ആപ്പിളും. ഇപ്പോൾ ജയിൽ ശിക്ഷയനുഭവിക്കുന്ന അദ്ദേഹത്തി​െൻറ വോട്ടിങ്​ ആപ്പാണ്​ പ്ലേസ്​റ്റോറിൽ നിന്നും ആപ്പ്​ സ്​റ്റോറിൽ നിന്നും നീക്കം ചെയ്​തത്​.

പാർലമെൻറ്​ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി ഈ വാരാന്ത്യത്തിൽ റഷ്യയിൽ മൂന്ന് ദിവസത്തെ വോട്ടെടുപ്പ് നടക്കുന്നുണ്ട്​. അതി​െൻറ ഭാഗമായാണ്​ നടപടി. നവാൽനിയുടെ ടാക്​റ്റിക്കൽ വോട്ടിങ്​ ആപ്പ് നീക്കം ചെയ്യാൻ റഷ്യ അമേരിക്കൻ ടെക്​ ഭീമൻമാരോട് നേരത്തെ തന്നെ​ ആവശ്യപ്പെട്ടിരുന്നു, അത് ചെയ്യാൻ വിസമ്മതിക്കുന്നത് രാജ്യത്തി​െൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്​തമാക്കിയിരുന്നു.

റഷ്യൻ ഭരണകൂട വിമർശകർക്കുനേരെ വർഷങ്ങളായി തുടരുന്ന അടിച്ചമർത്തലുകൾ കാരണം റേറ്റിങ് കുത്തനെ ഇടിഞ്ഞെങ്കിലും ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി തന്നെയാണ്​ പുതിയ പാർലമെൻറ്​ തെരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിക്കുന്നത്​. അതേസമയം, പുടി​െൻറ കടുത്ത എതിരാളിയായ നവാൽനിയുടെ സഖ്യകക്ഷികൾ, തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യയ്ക്ക് തിരിച്ചടി നൽകാനായി മൊബൈൽ ആപ്പ് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleGoogleVladimir PutinAlexei NavalnyRussian polls
News Summary - Navalny app removed from online stores as Russian polls begin
Next Story