Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightദിവസം 3000 കോവിഡ്...

ദിവസം 3000 കോവിഡ് ടെസ്റ്റുകൾ വരെ നടത്താം; ആർ.ടി-പി.സി.ആർ മൊബൈൽ​ ടെസ്റ്റിങ്​ ലാബുമായി മൈലാബ്​

text_fields
bookmark_border
ദിവസം 3000 കോവിഡ് ടെസ്റ്റുകൾ വരെ നടത്താം; ആർ.ടി-പി.സി.ആർ മൊബൈൽ​ ടെസ്റ്റിങ്​ ലാബുമായി മൈലാബ്​
cancel

രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം അതിശക്​തമായി പടരവേ, കോവിഡ്​ ടെസ്റ്റുകൾ നടത്തുന്നത്​ ഏറെ ബുദ്ധിമുട്ടിലാകുന്ന കാഴ്​ച്ചയാണ്​. ഇൗ സാഹചര്യത്തിൽ ആർ.ടി-പി.സി.ആർ മൊബൈൽ കോവിഡ്​ ടെസ്റ്റിങ്​ ലാബുമായി രംഗത്തെത്തിയിരിക്കുകയാണ്​ പുനെ ആസ്ഥാനമായുള്ള മോളിക്യൂലാർ ബയോളജി കമ്പനിയായ മൈലാബ് ഡിസ്​കവറി സൊല്യൂഷൻ​​. ഐ.സി.എം.ആർ അംഗീകരിച്ചതും എൻ‌.എ.ബി.‌എല്ലി​െൻറ സർട്ടിഫിക്കറ്റുമുള്ള ആർ‌.ടി-പി‌.സി‌ആർ മൊബൈൽ ടെസ്റ്റിങ്​ ലാബുകളാണ്​ കമ്പനി പുറത്തിറക്കിയിരിക്കുന്നത്​. പ്രതിദിനം 1,500 മുതൽ 3,000 ടെസ്റ്റുകൾ വരെ നടത്താൻ കഴിയുന്നതാണ്​ മൈലാബി​െൻറ മൊബൈൽ ടെസ്റ്റിങ്​ ലാബ്​.

മുംബൈയിൽ രണ്ട് ലാബുകൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​, കൂടാതെ മൂന്നെണ്ണം ഗോവ, പുനെ, മുംബൈ എന്നിവിടങ്ങളിൽ ഈ ആഴ്ച വിന്യസിച്ചേക്കും. 'പരിശോധന ഇപ്പോൾ ആളുകളിലേക്ക് എത്തിച്ചേരേണ്ട സാഹചര്യമാണെന്ന്​' മൈലാബ് മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു. വരും ആഴ്​ച്ചകളിൽ ആവശ്യാനുസരണം രാജ്യമൊട്ടാകെ 50 മൊബൈൽ ലാബുകൾ വിന്യസിക്കാനാണ്​ മൈലാബ്​ പദ്ധതിയിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid Test Lab​Covid 19MylabRT PCR mobile testing labs
News Summary - Mylab rolls out RT-PCR mobile testing labs
Next Story