Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമുരളി ഗോപിയുടെ...

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാമിൽ

text_fields
bookmark_border
മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാമിൽ
cancel

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട്​ ഹാക്ക് ചെയ്യപ്പെട്ടു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ സ്​ക്രീൻഷോട്ട്​ പങ്കുവെച്ചുകൊണ്ട്​ ഇക്കാര്യം അറിയിച്ചത്. നട​െൻറ പിതാവ് ഭരത്​ ഗോപിയുടെ ചിത്രം​ ഹാക്കർമാർ ഫേസ്ബുക്ക്​ പ്രൊഫൈല്‍ ഫോട്ടോ ആയി ഇടുകയും ചെയ്​തിട്ടുണ്ട്​. വിചിത്രമായ ചില പോസ്റ്റുകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​.

15 ലക്ഷം പേർ പിന്തുടരുന്ന വെരിഫൈഡ്​ പേജില്‍ നിന്ന്​ നാല് ലക്ഷം ഫോളോവര്‍മാരെ മുരളി ഗോപിക്ക്​ നഷ്ടമായി. ആറ് മാസങ്ങള്‍ മുമ്പ്​ വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്​തു. പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നാണ്​ ആക്രമണം നടന്നതെന്ന്​ കരുതപ്പെടുന്നു. സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് കീഴെ കമൻറുകളുമായി എത്തുന്നുണ്ട്. അടുത്തിടെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോ​െൻറ പേജും ഹാക്ക്​ ചെയ്യപ്പെട്ടിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackedMurali GopyFacebook account
News Summary - Murali Gopys Facebook account has been hacked
Next Story