ഐഫോൺ വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ തിരക്ക്; ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി പൊലീസ്
text_fieldsമുംബൈ: ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ തിരക്ക്. മുംബൈ, ഡൽഹി, ബംഗളൂരു നഗരങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടമാണ് വെള്ളിയാഴ്ച രാവിലെ മുതൽ രൂപപ്പെട്ടത്.
മുംബൈയിലെ ജിയോ സെന്ററിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ രാവിലെ മുതൽ തന്നെ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. എന്നാൽ, ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കൃത്യമായൊരു സംവിധാനമില്ലാത്തത് സ്ഥിതി ഗുരുതരമാക്കി. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ആളുകൾ പരസ്പരം ചീത്തവിളിക്കുന്നതും സുരക്ഷാജീവനക്കാരുമായി തർക്കിക്കുന്നതും ഒടുവിൽ സംഘർഷത്തിൽ ഏർപ്പെടുന്നതും കാണാം.
സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഫോൺ വാങ്ങുന്നതിനായി കൃത്യമായ ഒരു സംവിധാനം ഒരുക്കാത്തതിൽ ആളുകൾ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഡൽഹിയിലേയും ബംഗളൂരുവിലേയും ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിലും വലിയൊരു ക്യൂ തന്നെ രൂപപ്പെട്ടിരുന്നു. എങ്കിലും ഇവിടെ ഇതുവരെയായിട്ടും സംഘർഷമുണ്ടായിട്ടില്ല.
ഐഫോൺ 17 സീരിസ് ഇന്നാണ് ലോക വിപണിയിൽ പുറത്തിറക്കുന്നത്. ഐഫോൺ 17, 17 എയർ, 17 പ്രോ, 17 പ്രോ മാക്സ് എന്നീ ഫോണുകളാണ് ആപ്പിൾ പുറത്തിറക്കുന്നത്. 83,000 രൂപയിലാണ് ഐഫോൺ 17 സീരിസിന്റെ വില തുടങ്ങുന്നത്. ഐഫോൺ 17 പ്രോ മാക്സിന്റെ രണ്ട് ടി.ബി വകഭേദത്തിനാണ് ആപ്പിൾനിരയിൽ ഏറ്റവും ഉയർന്ന വില. 2.23 ലക്ഷമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

