
'പുതുവർഷത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകൾ'; ഫേസ്ബുക്കിനും വാട്സ്ആപ്പിനും തിരിച്ചടി
text_fieldsഇൗ വർഷം ജനുവരിയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയിരിക്കുകയാണ് ടെലിഗ്രാം. സെൻസർടവർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗെയിം അല്ലാത്ത ആപ്പുകളിൽ ടെലിഗ്രാം ഏറ്റവും കൂടുതൽ ഡൗൺലോഡ് നേടിയതായി വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിെൻറ ആപ്പുകളെ പോലും പിന്നിലാക്കിയാണ് ടെലിഗ്രാമിെൻറ നേട്ടം. ഗൂഗ്ളിെൻറ പ്ലേസ്റ്റോറിലെയും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലെയും ഡൗൺലോഡുകളുടെ എണ്ണം നോക്കിയാണ് സെൻസർടവർ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ജനുവരിയിൽ മാത്രമായി 63 ദശലക്ഷം ആളുകളാണ് ടെലിഗ്രാം ഡൗൺലോഡ് ചെയ്തത്. ഇത് 2019 ജനുവരിയിലുള്ളതിനേക്കാൾ 3.8 മടങ്ങ് അധികമാണ്. ഇന്ത്യയും ഇന്തോനേഷ്യയുമാണ് ടെലിഗ്രാമിന് പുതിയ നേട്ടം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. പുതിയ ഉപയോക്താക്കളിൽ 24 ശതമാനം പേരും ഇന്ത്യക്കാരാണ്. 10 ശതമാനം ഇന്തോനേഷ്യക്കാരും പെടും. റഷ്യക്കാരനായ പാവെൽ ദുറോവാണ് ടെലിഗ്രാമിെൻറ സ്ഥാപകൻ.
ഇന്ത്യയിൽ നിരോധനം നേരിടുകയും അമേരിക്കയിലടക്കം നിലനിൽപ്പ് ഭീഷണിയും നേരിടുന്ന ചൈനീസ് ആപ്പായ ടിക്ടോക്കാണ് ടെലിഗ്രാമിന് തൊട്ടുതാഴെയുള്ളത്. 62 മില്യൺ പുതിയ യൂസർമാരെയാണ് അവർക്ക് ഇൗ വർഷം ജനുവരിയിൽ നേടാനായത്. അതിൽ 17 ശതമാനവും ചൈനയിൽ നിന്നാണ്. 10 ശതമാനം അമേരിക്കയിൽ നിന്നും. ഇന്ത്യയിൽ നേരിട്ട തിരിച്ചടി ടിക്ടോക്കിനെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന.
ഗുണമായത് വാട്സ്ആപ്പിെൻറ പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ
ടെലിഗ്രാമിനും ടിക്ടോക്കിനും ശേഷം ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് മറ്റാരുമല്ല, വാട്സ്ആപ്പിെൻറ പുതിയ പോളിസി കാരണം പച്ചപിടിച്ച സിഗ്നൽ മെസ്സേജിങ് ആപ്പ് തന്നെ. സ്വകാര്യതയും സുരക്ഷയും വിവരച്ചോർച്ചയിൽ നിന്നുള്ള രക്ഷയുമൊക്കെ മുന്നോട്ടുവെച്ചാണ് സിഗ്നൽ അധികൃതർ തങ്ങളുടെ ആപ്പിനെ പ്രമോട്ട് ചെയ്തത്. ഇലോൺ മസ്കും എഡ്വേർഡ് സ്നോഡനുമൊക്കെ സിഗ്നൽ ഉപയോഗിക്കാൻ ആഹ്വാനം ചെയ്തതും അവരുടെ ഡൗൺലോഡ് കൂടാൻ കാരണമായി എന്നും പറയാം.
എന്തായാലും ഫേസ്ബുക്കിെൻറ മൂന്ന് ആപ്പുകൾ നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ആളുകൾ ഗ്രൂപ്പ് വിഡിയോ കോളിന് ആശ്രയിച്ച സൂം ആപ്പും അതുപോലെ മെയ്ഡ് ഇൻ ഇന്ത്യ ഷോർട്ട് വിഡിയോ ആപ്പ് എന്ന അവകാശവാദവുമായി എത്തിയ എംഎകസ് ടകാടകും ടോപ്ടെന്നിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
