Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗെയിമർമാർ ഇളകി; സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്​റ്റ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightഗെയിമർമാർ ഇളകി;...

ഗെയിമർമാർ ഇളകി; സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്​റ്റ്​

text_fields
bookmark_border

ലോകത്ത്​ ഏറ്റവും കൂടുതൽ ആരാധകരു​ള്ള വിഡിയോ ഗെയിമിങ്​ ബ്രാൻറുകളിലൊന്നാണ്​ മൈക്രോസോഫ്​റ്റി​െൻറ എക്​സ്​ ബോക്​സ്​. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്​റ്റേഷനുമായി മത്സരത്തിലാണ്​. ഇൗയടുത്താണ്​ എക്​സ്​ ബോക്​സ്​ അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്​. പുതിയ കൺസോൾ ചൂടപ്പം പോലെയാണ്​ വിറ്റുപോവുന്നത്​​.

എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്​റ്റ്​ നടത്തുകയുണ്ടായി. എക്​സ്​ബോക്​സ്​ ലൈവ്​ ഗോൾഡ്​ സബ്​സ്​ക്രിപ്​ഷ​െൻറ ചാർജ്​ വർധിപ്പിച്ചതായിരുന്നു അത്​. ഒാൺലൈൻ മൾട്ടിപ്ലെയർ, ഗെയിം ഡിസ്​കൗണ്ടുകൾ, എല്ലാ മാസവും രണ്ട്​ സൗജന്യ ഗെയിമുകൾ പോലുള്ള പ്രീമിയം ഫീച്ചറുകൾ നൽകുന്ന എക്​സ്​ബോക്​സ്​ ലൈവ്​ ഗോൾഡ്​ പ്ലാനി​െൻറ വിവിധ പ്ലാനുകൾക്കാണ്​ വില കൂട്ടിയത്​.

എന്നാൽ, ഗെയിമർമാർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതിഷേധമറിയിച്ച്​ രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിനെതിരെ അവർ സംഘടിക്കുക തന്നെ ചെയ്​തു. പിന്നാലെ തീരുമാനം തിരുത്തി ടെക്​ ഭീമൻ രംഗത്തെത്തി. 'ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​. ചങ്ങാതിമാരുമായി ചേർന്ന്​ കളിക്കുന്നത്​ ഗെയിമി​െൻറ ഒരു പ്രധാന ഭാഗം തന്നെയാണ്​. മാത്രമല്ല, എല്ലാ ദിവസവും അതാഗ്രഹിക്കുന്ന ആളുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നിന്നും ഞങ്ങൾ പരാജയപ്പെട്ടു. തൽഫലമായി, എക്സ്ബോക്സ് ലൈവ് ഗോൾഡ് വിലയിൽ മാറ്റം വരുത്തേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു, " -കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.


എക്സ്ബോക്സ് ഉപയോക്താക്കളുമായി ബന്ധപ്പെടാൻ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. എക്സ്ബോക്സിൽ സൗജന്യമായി കളിക്കാവുന്ന ഗെയിമുകൾക്ക് ഓൺലൈൻ പ്ലേയ്​ക്കായി ഇനി എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു.

ഒരു മാസത്തെ എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷൻ പ്ലാൻ 10 ഡോളറിൽ നിന്ന്​ 11 ഡോളറാക്കിയിട്ടായിരുന്നു ഉയർത്തിയത്​. മൂന്ന്​ മാസത്തെ പ്ലാൻ 25 ഡോളറിൽ നിന്നും 30 ഡോളറാക്കിയപ്പോൾ, ആറ്​ മാസത്തെ പ്ലാൻ 40 ഡോളറിൽ നിന്ന്​ 60 ഡോളറാക്കിയും കൂട്ടി. ഗെയിമർമാരുടെ പ്രതിഷേധം കാരണം മൈക്രോസോഫ്​റ്റ്​ പുതിയ ഉപയോക്​താക്കൾക്ക്​ മാത്രമേ പുതുക്കിയ വിലയിൽ ആറ്​ മാസത്തെയും 12 മാസത്തെയും ലൈവ്​ ഗോൾഡ് മെമ്പർഷിപ്പ്​ ​നൽകുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MicrosoftXbox
News Summary - Microsoft withdraws Xbox Live Gold price hike
Next Story