Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്റർനെറ്റില്ലാതെയും എ ഐ പ്രവർത്തിക്കും; പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്

text_fields
bookmark_border
ഇന്റർനെറ്റില്ലാതെയും എ ഐ പ്രവർത്തിക്കും; പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്
cancel

സാൻ ഫ്രാൻസിസ്കോ : പേഴ്സണൽ കമ്പ്യൂട്ടറുകളിൽ എ ഐ സാങ്കേതികവിദ്യയുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും സുരക്ഷിതമാക്കാനും പുതിയ ഹൈബ്രിഡ് ഇന്റലിജൻസ് സാങ്കേതിക വിദ്യ വികസിപ്പിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ലയും എൻവിഡിയ സി ഇ ഒ ജെൻസൻ ഹുവാങ്ങും പങ്കെടുത്ത സാൻ ഫ്രാൻസിസ്കോയിലെ പ്രത്യേക ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

നിലവിൽ കമ്പ്യൂട്ടറുകളിൽ എ ഐ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ആ വിവരങ്ങൾ ഇന്റർനെറ്റ് വഴി മൈക്രോസോഫ്റ്റിന്റെ വലിയ സെർവറുകളിലേക്ക് പോവുകയും, അവിടെ വെച്ച് പ്രോസസ്സ് ചെയ്ത ശേഷവുമാണ് മറുപടി ലഭിക്കുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ കമ്പ്യൂട്ടറുകൾക്ക് ഇന്റർനെറ്റിന്റെ സഹായമില്ലാതെ സ്വന്തമായി കാര്യങ്ങൾ ചിന്തിക്കാനും ചെയ്യാനും സാധിക്കും. ലഭ്യമായ കമ്പ്യൂട്ടിങ് ശേഷിക്ക് അനുസൃതമായി എ ഐ ജോലികൾ ലോക്കൽ കമ്പ്യൂട്ടറുകളിൽ തന്നെ തീർക്കുകയും, കൂടുതൽ കമ്പ്യൂട്ടിങ് പവർ ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം ക്ലൗഡ് സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കമ്പ്യൂട്ടറിലുള്ള ഒരു ഫയൽ കണ്ടെത്താനോ, വ്യക്തിപരമായ ഒരു കാര്യം ചുരുക്കി എഴുതാനോ ആവശ്യപ്പെട്ടാൽ കമ്പ്യൂട്ടർ ഇന്റർനെറ്റിന്റെ സഹായമില്ലാതെ സ്വന്തം കമ്പ്യൂട്ടിങ് പവർ ഉപയോഗിച്ച് അത് ചെയ്തുതരും. ഡാറ്റ കമ്പ്യൂട്ടറിന് പുറത്തുപോകാത്തതിനാൽ ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും നൽകുന്നു. കൂടാതെ ഇന്റർനെറ്റ് ആവശ്യമില്ലാത്തതിനാൽ മറുപടി വളരെ വേഗത്തിൽ സ്ക്രീനിൽ ലഭ്യമാകും.

വലിയൊരു സോഫ്റ്റ്‌വെയർ കോഡിങ് ചെയ്യുകയോ, കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യുകയോ പോലുള്ള കഠിനമായ ജോലികളാണ് കമ്പ്യൂട്ടറിനോട് ആവശ്യപ്പെടുന്നതെങ്കിൽ, അത് കമ്പ്യൂട്ടറിന് താങ്ങാൻ കഴിയുന്നതിലും വലുതാണെന്ന് സിസ്റ്റം സ്വയം മനസ്സിലാക്കും. ആ സമയത്ത് മാത്രം കമ്പ്യൂട്ടർ ഈ ജോലിയെ ഇന്റർനെറ്റ് വഴി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സെർവറുകളിലേക്ക് മാറ്റി വേഗത്തിൽ ചെയ്തുതീർക്കും.

പുതിയ സാങ്കേതികവിദ്യയിൽ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കമ്പ്യൂട്ടറിലെ എ ഐ സംവിധാനങ്ങൾ നമ്മുടെ അനുവാദമില്ലാതെ കമ്പ്യൂട്ടറിലെ മറ്റ് പ്രധാന ഫയലുകളിലോ സെറ്റിങ്സുകളിലോ ഇടപെടാതിരിക്കാൻ ഒരു പ്രത്യേക ഡിജിറ്റൽ സുരക്ഷാ കവചവും മൈക്രോസോഫ്റ്റ് ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ പ്രവർത്തന വേഗത വർദഹിപ്പിക്കുന്നതിനോടൊപ്പം സാധാരണക്കാരുടെ ഡാറ്റ കൂടുതൽ സുരക്ഷിതമാക്കാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Microsoft Unveils Hybrid AI Technology
Next Story