Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിയമങ്ങൾ അടിച്ചേൽപ്പിച്ച്​ ഷി സർക്കാർ; ലിങ്ക്​ഡ്​ഇന്നും ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ചു
cancel
camera_alt

© FT montage; AFP/Getty Images

Homechevron_rightTECHchevron_rightTech Newschevron_rightനിയമങ്ങൾ...

നിയമങ്ങൾ അടിച്ചേൽപ്പിച്ച്​ 'ഷി' സർക്കാർ; ലിങ്ക്​ഡ്​ഇന്നും ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ചു

text_fields
bookmark_border

മൈക്രോസോഫ്​റ്റിന്​ കീഴിലുള്ള ഏറ്റവും വലിയ ​പ്രഫഷണൽ സോഷ്യൽ നെറ്റ്​വർക്കിങ്​ സൈറ്റായ ലിങ്ക്​ഡ്​ഇന്നും ചൈനയിൽ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്​. അവരുടെ ഗ്ലോബൽ സൈറ്റാണ്​​ ചൈനയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്​. പകരം ജോബ്​ ലിസ്റ്റിങ്​ മാത്രം ഹോസ്റ്റ്​ ചെയ്യുന്ന സാധാരണ സൈറ്റായി രാജ്യത്ത്​ പ്രവർത്തനം തുടരാനാണ്​ അമേരിക്കൻ കമ്പനിയുടെ പദ്ധതി.

ചൈനയിൽ ഷി ജിൻപിങ്​ സർക്കാർ ഇന്റർനെറ്റ് സ്ഥാപനങ്ങൾക്കുമേൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതി​െൻറ ഏറ്റവും പുതിയ ഇരയാണ്​ ലിങ്ക്​ഡ്​ഇൻ. ചൈനീസ് വിപണിയിൽ നിലനിന്നിരുന്ന അവസാനത്തെ പാശ്ചാത്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ ഒന്നുകൂടിയാണിത്​. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ്​വർക്കിങ് സൈറ്റായ ലിങ്ക്​ഡ്​ഇൻ ചൈനീസ് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കൽ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം നിർത്തിയത്​.

നേരത്തെ ലിങ്ക്ഡ്ഇന്നിൽ ചില പത്രപ്രവർത്തകരുടെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കമ്പനി ചോദ്യങ്ങൾ നേരിട്ടതിനെ പിന്നാലെയാണ്​ കമ്പനിയുടെ നടപടി. തൊഴിൽ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ്ഇന്നി​െൻറ പ്രവർത്തനം. ചൈനയിൽ 2014 ലായിരുന്നു ലിങ്ക്ഡ് ഇൻ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ചൈനയിലെ ആപ്പിൾ സ്​റ്റോറിൽ നിന്നും ഖുർആൻ, ബൈബിൾ ആപ്പുകളും ആമസോണി​െൻറ ഓഡിയോബുക്​ ആപ്പായ 'ഓഡിബിളും' നീക്കം ​ചെയ്യപ്പെട്ടത്​ ടെക്​ ലോകത്ത്​ ചർച്ചയായി മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MicrosoftLinkedInChina
News Summary - Microsoft To Shut LinkedIn In China Amid Scrutiny
Next Story