Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവന തടസ്സത്തിനു പിന്നാലെ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ മൈക്രോസോഫ്റ്റ്; ഡിസംബർ 31 വരെ അവസരം

text_fields
bookmark_border
സേവന തടസ്സത്തിനു പിന്നാലെ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ മൈക്രോസോഫ്റ്റ്; ഡിസംബർ 31 വരെ അവസരം
cancel

മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്, ടീംസ് സേവനങ്ങൾ 36 മണിക്കൂറിലധികം തടസ്സപ്പെട്ടത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ബിസിനസ്സുകളെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേതുടർന്ന് തടസ്സപ്പെട്ട സേവന സമയത്തിന് പകരമായി ബിസിനസ്സ് ഉപഭോക്താക്കൾക്ക് സർവീസ് ക്രെഡിറ്റുകൾ അഥവാ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടായേക്കാം. മൈക്രോസോഫ്റ്റ് നേരിട്ട് പണമായി ഇത് നൽകില്ലെങ്കിലും, ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ നിങ്ങൾക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ സാധിക്കും.

മൈക്രോസോഫ്റ്റിന്റെ ബിസിനസ്സ് സബ്‌സ്‌ക്രിപ്‌ഷനുകളുള്ള ഉപഭോക്താക്കൾക്കാണ് പ്രധാനമായും ഈ ആനുകൂല്യം ലഭിക്കുക. എക്സ്ചേഞ്ച് ഓൺലൈൻ, ഔട്ട്‌ലുക്ക്, ടീംസ് പ്രീമിയം എന്നിവക്കായി മാസംതോറും 99.9 ശതമാനം പ്രവർത്തനസമയം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് എസ്‌എൽഎ പ്രകാരം ബിസിനസ്സ് ഉപഭോക്താക്കൾക്ക് സർവീസ് ക്രെഡിറ്റുകൾ ക്ലെയിം ചെയ്യാൻ സാധിക്കുന്നത്.

എന്നാൽ, മൈക്രോസോഫ്റ്റ് 365 പേഴ്സണൽ അല്ലെങ്കിൽ ഫാമിലി പ്ലാനുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഉപഭോക്താക്കൾക്ക് ഈ ബിസിനസ്സ് എസ്‌എൽഎ ബാധകമല്ല. വ്യക്തിഗത ഉപഭോക്താക്കൾക്ക് റീഫണ്ടിനായി അഭ്യർത്ഥിക്കാമെങ്കിലും, അത് അനുവദിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും.

നഷ്ടപരിഹാരം നേരിട്ട് പണമായിട്ടല്ല നൽകുന്നത്. മറിച്ച്, ഭാവിയിലെ സബ്‌സ്‌ക്രിപ്‌ഷൻ ബില്ലുകളിൽ കുറവ് വരുത്തുന്ന ക്രെഡിറ്റുകളായാണ് ഇത് ലഭിക്കുക. തടസ്സത്തിന്റെ വ്യാപ്തി അനുസരിച്ച് ബാധകമായ സേവന നിരക്കിന്റെ 25 ശതമാനം, 50 ശതമാനം അല്ലെങ്കിൽ 100 ശതമാനം വരെ ക്രെഡിറ്റായി ലഭിക്കാം.

യൂസർ മിനിറ്റ്സ് അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് തടസ്സം കണക്കാക്കുന്നത്. അതായത് സേവനം എത്ര സമയം ലഭ്യമായില്ലെന്നും എത്ര ഉപഭോക്താക്കളെ അത് ബാധിച്ചുവെന്നും പരിശോധിച്ചാണിത്. ഓരോ സേവനവും പ്രത്യേകമായിട്ടാണ് കണക്കാക്കുന്നത്. നിങ്ങളുടെ ബിസിനസ്സ് സബ്‌സ്‌ക്രിപ്‌ഷൻ നേരിട്ട് മൈക്രോസോഫ്റ്റിൽ നിന്നാണ് വാങ്ങിയതെങ്കിൽ, Microsoft 365 Admin Centre വഴി ക്ലെയിം നടപടികൾ ആരംഭിക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

  • അഡ്മിൻ സെന്ററിൽ പ്രവേശിക്കുക. ശേഷം സൈൻ ഇൻ ചെയ്ത് ബില്ലിംഗ് വിഭാഗം തുറക്കുക. Bills & Payments എന്നതിന് കീഴിൽ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങളും അടച്ച തുകയും പരിശോധിക്കുക.
  • അഡ്മിൻ സെന്ററിന്റെ താഴെ വലതുവശത്തുള്ള ഹെഡ്‌സെറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് Help & Support'തിരഞ്ഞെടുക്കുക. തുടർന്ന് സപ്പോർട്ട് ചാറ്റ്‌ബോട്ടിൽ നിന്നും Contact Support പേജിൽ എത്തി Email ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സേവനം തടസ്സപ്പെട്ട സമയം, ബാധിക്കപ്പെട്ട മൈക്രോസോഫ്റ്റ് സേവനങ്ങൾ, ഉപഭോക്താക്കളുടെ എണ്ണം, ലൊക്കേഷൻ എന്നിവ വിവരിക്കുക. എക്സ്ചേഞ്ച്, ഔട്ട്‌ലുക്ക്, ടീംസ് എന്നിവക്ക് ബാധകമായ ഇൻസിഡന്റ് ഐഡികൾ നൽകുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
  • ക്ലൗഡ് സൊല്യൂഷൻ ദാതാക്കൾ അല്ലെങ്കിൽ മറ്റ് റീസെല്ലർമാർ വഴി സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത ബിസിനസ്സുകൾ അതത് ദാതാക്കളെ ബന്ധപ്പെട്ട് അവർ വഴി ക്ലെയിം സമർപ്പിക്കേണ്ടതാണ്.

നവംബറിലുണ്ടായ സേവന തടസ്സവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 31 ആണ്. അതിനാൽ അർഹരായ ബിസിനസ്സുകൾ സമയബന്ധിതമായി തന്നെ ഈ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Microsoft may gave compensation to its users
Next Story