ഡീപ് സീക്കിന്റെ കൈപിടിച്ച് മൈക്രോസോഫ്റ്റ്
text_fieldsഅമേരിക്കൻ എ.ഐ വമ്പന്മാരെ മറിച്ചിട്ട ചൈനക്കാരന്റെ ‘ഡീപ് സീക്കി’നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോർക്കാൻ യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ്.
ഓപൺ എ.ഐയുടെയും ചിപ് ഭീമൻ എൻവിഡിയയുടെയും വിപണിമൂല്യത്തിൽ വൻ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആർ 1 മോഡൽ, വിൻഡോസ് 11 കോപൈലറ്റിൽ (പി.സി) ഉൾപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്.
ഇതുപയോഗിച്ച് ഡെവലപ്പർമാർക്ക് എ.ഐ ആപ്പുകൾ പ്രാദേശികമായി നിർമിക്കാമത്രെ. വിൻഡോസിൽ എ.ഐ ആപ്പുകൾ വികസിപ്പിക്കുന്നതിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു.
ഡീപ് സീക്ക് ചാറ്റ് ജി.പി.ടിയുടെ ഡാറ്റ മോഷ്ടിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

