Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടറെപ്പോലെ രോഗനിർണയം നടത്താൻ മൈക്രോസോഫ്റ്റിന്റെ എ.ഐ; ജനറൽ ഫിസിഷ്യൻമാരേക്കാൾ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകർ

text_fields
bookmark_border
ഡോക്ടറെപ്പോലെ രോഗനിർണയം നടത്താൻ മൈക്രോസോഫ്റ്റിന്റെ എ.ഐ; ജനറൽ ഫിസിഷ്യൻമാരേക്കാൾ രണ്ടിരട്ടി കൃത്യതയെന്ന് ഗവേഷകർ
cancel

ഡോക്ടറെപ്പോലെ രോഗനിർണയം നടത്താൻ ശേഷിയുള്ള എ.ഐ ടൂൾ വികസിപ്പിച്ചെടുത്തതായി മൈക്രോസോഫ്റ്റ് ഗവേഷകർ. സങ്കീർണമായ വൈദ്യശാസ്ത്ര കേസുകൾ പരിഹരിക്കുന്നതിൽ ജനറൽ ഫിസിഷ്യൻമാരെക്കാൾ രണ്ടിരട്ടിയിലധികം കൃത്യത ടൂളിനുണ്ടെന്നാണ് ഗവേഷകരുടെ അവകാശ വാദം. രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ, നടത്തേണ്ട പരിശോധനകൾ എന്നിവ തിരിച്ചറിയാനും ഏകോപിപ്പിക്കാനും ഈ മോഡലിന് സാധിക്കും. കേസുകൾ പരിഹരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന ക്ലിനിക്കൽ വിദഗ്ധരുടെ ഒരു സിമുലേറ്റഡ് പാനലിനെ ഉപയോഗിച്ച്, പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന ഒരു "ഓർക്കസ്ട്രേറ്റർ" സംവിധാനമാണ് ഇത് ഉപയോഗിക്കുന്നത്.

നിലവിലുള്ള മെഡിക്കൽ എ.ഐ മോഡലുകൾ സാധാരണയായി ഒരു രോഗിയുടെ എല്ലാ ലക്ഷണങ്ങളും ലാബ് ഫലങ്ങളും സ്കാനിങ് റിപ്പോർട്ടുകളും ഒരേസമയം പരിശോധിച്ച് ഒറ്റയടിക്ക് രോഗനിർണ്ണയം നടത്തുന്ന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാൽ, രോഗനിർണയത്തിലേക്ക് എത്തുന്നതിനുള്ള ഘട്ടങ്ങൾ ഓർക്കസ്ട്രേറ്റർ ഏകോപിപ്പിക്കുന്നതോടെ, രോഗിയുടെ മുൻകാല വിവരങ്ങളിൽ നിന്ന് എന്തൊക്കെ ചോദിക്കണമെന്നും ശാരീരിക പരിശോധനയിൽ ഏതൊക്കെ കാര്യങ്ങളാണ് നിർണ്ണായകമെന്നും എഐ മോഡൽ ആദ്യം തീരുമാനിക്കുന്നു.

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഏതൊക്കെ പരിശോധനകൾ നടത്തണമെന്ന് ഇത് തീരുമാനിക്കുകയും, ഫലങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യാനുസരണം തുടർന്നുള്ള പരിശോധനകൾക്ക് നിർദ്ദേശിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലുടനീളം, ടൂൾ അതിന്റെ അനുമാനങ്ങളും പ്ലാനുകളും പുതുക്കിക്കൊണ്ടിരിക്കുമെന്നും ഗവേഷകർ പറയുന്നു.

ഡോക്ടർമാർ നടത്തുന്ന പരിശോധനകളെക്കാൾ കുറഞ്ഞ ചെലവിൽ രോഗനിർണ്ണയ പ്രക്രിയകൾ പൂർത്തിയാക്കാൻ ഈ ഓർക്കസ്ട്രേറ്ററിന് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച്, എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലെ വെയ്റ്റിങ് റൂമുകളിൽ എത്തുന്ന രോഗികളുടെ മുൻഗണന നിശ്ചയിക്കാനുള്ള ഈ ടൂളിന്റെ ശേഷി പരിശോധിക്കാനൊരുങ്ങുകയാണ് ഗവേഷകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - microsoft AI tool for diagnose disease
Next Story