Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൈക്രോചിപ്പുകളുടെ ക്ഷാമം: അമേരിക്കയിൽ കഴിഞ്ഞ വർഷം 240 ബില്യൺ ഡോളറിന്‍റെ നഷ്ടം
cancel
Homechevron_rightTECHchevron_rightTech Newschevron_rightമൈക്രോചിപ്പുകളുടെ...

മൈക്രോചിപ്പുകളുടെ ക്ഷാമം: അമേരിക്കയിൽ കഴിഞ്ഞ വർഷം 240 ബില്യൺ ഡോളറിന്‍റെ നഷ്ടം

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡിനോടൊപ്പം ലോകത്ത്​ ഉടലെടുത്ത പ്രതിസന്ധിയാണ്​ മൈക്രോചിപ്പുകളുടെ ക്ഷാമം. മൊബൈൽ ഫോൺ, ലാപ്​ടോപ്പ്​ മുതൽ വാഹനങ്ങളിലടക്കം ഇവ നിർബന്ധമാണ്​. കോവിഡിനെ തുടർന്ന്​ വിവിധ കമ്പനികൾ പൂട്ടിയതും മൊബൈൽ ഫോൺ പോലുള്ള ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ആവശ്യം വർധിച്ചതും ലോകത്ത്​ മൈക്രോചിപ്പുകളുടെ ക്ഷാമത്തിന്​ വഴിവെച്ചു.

അമേരിക്കൻ വിപണിയിൽ മൈക്രോചിപ്പുകളുടെ ക്ഷാമം കാരണം 240 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ്​ 2021ൽ ഉണ്ടായത്​. ഇലക്‌ട്രോണിക്‌സ് കമ്പനികളാണ്​ ഏറ്റവും വലിയ ആഘാതം നേരിട്ടത്​. ഏഷ്യയിലാണ്​ മൈക്രോചിപ്പുകൾ കൂടുതലായും ഉൽപ്പാദിപ്പിക്കുന്നത്​. കോവിഡ്​ കാരണം മിക്ക പ്ലാന്‍റുകളും അടച്ചിടാൻ നിർബന്ധിതരായി.

ചിപ്പുകൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം കുറക്കേണ്ടി വന്നിട്ടുണ്ടെന്ന് അമേരിക്കയിൽ​ ഒപ്​റ്റിമൽ ഡിസൈൻ കമ്പനിയുടെ സി.ഇ.ഒ സാജിദ്​ പട്ടേൽ പറഞ്ഞു. 'ഉൽപ്പന്നങ്ങൾ അമേരിക്കയിൽ തന്നെ നിർമിക്കണമെന്നാണ്​ ഞങ്ങളുടെ ആഗ്രഹം. എന്നാൽ, അതിന്​ പലപ്പോഴും സാധിക്കുന്നില്ല. കൂടുതൽ പ്ലാൻറുകൾ സ്ഥാപിക്കുകയാണ്​ ഇത്​ മറികടക്കാനുള്ള മാർഗം. അത്​ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണ്​' -സാജിദ്​ പട്ടേൽ പറഞ്ഞു.

മൈക്രോചിപ്പ് ക്ഷാമം കാർ നിർമാണത്തെയാണ്​ കാര്യമായി ബാധിച്ചത്​. കഴിഞ്ഞവർഷം അമേരിക്കയിൽ ഫോർഡിന്‍റെ ട്രക്കുകൾ നിർമാണം കഴിഞ്ഞശേഷം നേരിട്ട് ഡീലർഷിപ്പിലേക്ക് പോകുന്നതിനുപകരം പാർക്കിങ്​​ ഏരിയയിൽ ചിപ്പുകൾക്കായി മാസങ്ങൾ കാത്തിരിക്കുകയായിരുന്നു. ഫോർഡിന്​ മാത്രം 210 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി.

ചിപ്പ്​ ക്ഷാമം സമീപഭാവിയിൽ കുറയാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇത്​ പരിഹരിക്കാൻ അമേരിക്കയിൽ തന്നെ ചിപ്പ് നിർമാണത്തിന്​ പല കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്​. യു.എസ് സംസ്ഥാനമായ ഒഹിയോയിൽ ഇന്‍റൽ ചിപ്പ് പ്ലാന്‍റിന്‍റെ നിർമാണം പ്രഖ്യാപിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usamicrochip
News Summary - Microchip famine: US loses $ 240 billion last year
Next Story