Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽ നിന്ന് വാട്സ്ആപ് ഉൾപ്പെടെയുള്ള സേവനങ്ങൾ പിൻവലിക്കാൻ മെറ്റ; നീക്കം വിവാദ നിയമ നിർമാണത്തിനു പിന്നാലെ

text_fields
bookmark_border
കാനഡയിൽ നിന്ന് വാട്സ്ആപ് ഉൾപ്പെടെയുള്ള സേവനങ്ങൾ പിൻവലിക്കാൻ മെറ്റ; നീക്കം വിവാദ നിയമ നിർമാണത്തിനു പിന്നാലെ
cancel

കാനഡയിൽ നിന്ന് വാട്സ്ആപ് അടക്കമുള്ള സേവനങ്ങൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് മെറ്റ. വിവാദമായ നിയമനിർമ്മാണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ മുന്നറിയിപ്പ്. അന്വേഷണ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ ഡാറ്റ കൈമാറാൻ സൗകര്യമൊരുക്കണമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതും സാങ്കേതിക യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതുമാണെന്ന് മെറ്റ വ്യക്തമാക്കി.

കഴിഞ്ഞ ജൂണിൽ ഹൗസ് ഓഫ് കോമൺസ് പാസാക്കിയ ബിൽ സി-22 പ്രകാരം, അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ ഇലക്ട്രോണിക് സർവീസ് പ്രൊവൈഡർമാർ തങ്ങളുടെ സിസ്റ്റങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രം സന്ദേശങ്ങൾ വായിക്കാൻ കഴിയുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ ഈ നിയമം നേരിട്ട് ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈ സുരക്ഷാ മാനദണ്ഡമാണ് ഉപയോഗിക്കുന്നത്.

കനേഡിയൻ ഉപയോക്താക്കൾക്ക് സുരക്ഷിതവും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതുമായ സേവനങ്ങൾ നൽകുന്നതിനൊപ്പം ഈ നിയമം പാലിക്കുന്നത് സാങ്കേതികമായി പ്രായോഗികമല്ലെന്ന് മെറ്റയുടെ പ്രൈവസി ആൻഡ് പബ്ലിക് പോളിസി ഡയറക്ടർ റോബിൻ ഗ്രീൻ സെനറ്റർമാർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തി.

നിയമം പ്രാബല്യത്തിൽ വന്നാൽ കനേഡിയൻ വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുമോ എന്ന ചോദ്യത്തിന്, കമ്പനിക്ക് എല്ലാ ഓപ്ഷനുകളും പുനഃപരിശോധിക്കേണ്ടി വരും എന്നായിരുന്നു മെറ്റയുടെ കാനഡ പബ്ലിക് പോളിസി മേധാവി റേച്ചൽ കറന്റെ മറുപടി. എൻക്രിപ്ഷൻ ദുർബലപ്പെടുത്തുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ലൈൻ ആണെന്നും, ഈ നിയമനിർമ്മാണം സ്വകാര്യ കമ്പനികളെ സർക്കാരിന്റെ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റുമെന്നും അവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, എൻക്രിപ്ഷൻ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ബിൽ സി-22-ൽ നേരത്തെ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, വലിയ ടെക് കമ്പനികളുടെ വിമർശകർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദശങ്കരിയുടെ നിലപാട്. മെറ്റക്ക് പുറമെ ആപ്പിൾ, ആൽഫബെറ്റ്, സിഗ്നൽ തുടങ്ങിയ മറ്റ് ടെക് കമ്പനികളും കാനഡയുടെ ഈ ബില്ലിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meta to withdraw WhatsApp from Canada
Next Story