Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
4.4 കോടി ഫേസ്​ബുക്ക്​ യൂസർമാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു; മെറ്റക്കെതിരെ 3.2 ബില്യൺ ഡോളറി​െൻറ കേസ്
cancel
Homechevron_rightTECHchevron_rightTech Newschevron_right4.4 കോടി ഫേസ്​ബുക്ക്​...

4.4 കോടി ഫേസ്​ബുക്ക്​ യൂസർമാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു; മെറ്റക്കെതിരെ 3.2 ബില്യൺ ഡോളറി​െൻറ കേസ്

text_fields
bookmark_border

ലണ്ടൻ: സമൂഹ മാധ്യമ ഭീമൻ മെറ്റയ്​ക്കെതിരെ ​ബ്രിട്ടനിൽ 3.2 ബില്യൺ ഡോളറി​െൻറ കേസ്​. ഫേസ്​ബുക്ക്​ ഉപയോഗിക്കുന്ന രാജ്യത്തെ 4.4 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്​തു​ എന്നാരോപിച്ചാണ്​ നടപടി. 1998ലെ കോംപറ്റീഷൻ ആക്‌ടും മെറ്റ ലംഘിച്ചതായി പരാതിയിൽ പറയുന്നുണ്ട്​.

ഡോ. ലിസ ലോവ്​ഡാൽ ഗോംസനാണ്​ ഫേസ്​ബുക്കിനെതിരെ നീക്കം നടത്തിയത്​. ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നതിന്​ വിലയീടാക്കാത്ത സമൂഹ മാധ്യമ ഭീമൻ അവരുടെ വരുമാനത്തി​െൻറ ഭൂരിഭാഗവുമും ഉണ്ടാക്കുന്നത്​ യൂസർമാരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചും കൈമാറിയുമാണെന്ന്​ ലിസ ആരോപിക്കുന്നു.

ഫേസ്​ബുക്ക്​ അവർക്ക്​ വിപണിയിലുള്ള ആധിപത്യം യൂസർമാരുടെ ഡാറ്റ ഉപയോഗപ്പെടുത്തി ദുരുപയോഗം ചെയ്യുകയാണ്​. ആഗോളതലത്തിൽ മെറ്റയുണ്ടാക്കുന്ന വരുമാനത്തി​െൻറ 98 ശതമാനവും വരുന്നത്​ പരസ്യദാതാക്കളിൽ നിന്നാണ്​. ഫേസ്​ബുക്ക്​ യൂസർമാരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ട്രാക്ക്​ ചെയ്​ത്​ ഒാരോരുത്തർക്കുമായി പ്രത്യേകം പ്രൊഫൈലുകൾ നിർമിച്ചിട്ടുണ്ട്​. അതുപയോഗിച്ചാണ്​ അവർ പരസ്യങ്ങൾക്കായി ആളുകളെ ടാർഗറ്റ്​ ചെയ്യുന്നതെന്നും കേസിൽ പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:User Datapersonal dataMark ZukerburgFacebookMeta
News Summary - Meta sued for 3.2 bn dollar over claim Facebook users in UK were exploited
Next Story