Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെറ്റയിൽ ഇനി തൊഴിലാളികളെ നിയമിക്കുന്നത് മനുഷ്യർ മാത്രമല്ല; 2025 അവസാനത്തോടെ നിയമന പ്രക്രിയയിൽ എ.ഐയും

text_fields
bookmark_border
മെറ്റയിൽ ഇനി തൊഴിലാളികളെ നിയമിക്കുന്നത് മനുഷ്യർ മാത്രമല്ല; 2025 അവസാനത്തോടെ നിയമന പ്രക്രിയയിൽ എ.ഐയും
cancel

മെറ്റയുടെ നിയമന പ്രക്രിയയിൽ ചില ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ എ.ഐ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. നിയമനത്തിന്‍റെ പ്രധാന ഭാഗമായ അഭിമുഖത്തിൽ ഉദ്യോഗാർഥികൾ എങ്ങനെ പെർഫോം ചെയ്യുന്നുവെന്ന് അവലോകനം ചെയ്യാൻ എ.ഐയെ ഉപയോഗപെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഉദ്യോഗാർഥിയുടെ കോഡിങ് കഴിവുകൾ പരിശോധിക്കൽ, അഭിമുഖ ചോദ്യങ്ങൾ നിർദ്ദേശിക്കൽ, അനുയോജ്യരായ അഭിമുഖകരെയും ഉദ്യോഗാർഥികളെയും ചേർക്കൽ തുടങ്ങിയ ജോലികൾക്ക് സഹായിക്കുന്ന എ.ഐ സിസ്റ്റം മെറ്റ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട്. അതോടൊപ്പം ഷെഡ്യൂളിങ് കൈകാര്യം ചെയ്യാനും അഭിമുഖം നടത്തുന്നവരുടെ പ്രാവീണ്യവും ട്രാക്ക് ചെയ്യാനും ഈ ടൂളിന് കഴിയും.

അവർ ചോദിക്കുന്ന ചോദ്യങ്ങൾ അനുചിതമാണോ എന്ന് എ.ഐ ടൂൾ പരിശോധിക്കുമെന്നും അവരുടെ ഫീഡ്‌ബാക്ക് എത്രത്തോളം ഉപയോഗപ്രദമാണെന്നും അടുത്ത റൗണ്ടിലേക്ക് അവർ എത്ര ഉദ്യോഗാർഥികളെ തെരഞ്ഞടുത്തുവെന്ന് വിശകലനം ചെയ്യുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2025 അവസാനത്തോടെ ഈ സംവിധാനം ഉപയോഗത്തിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. സമയം ലാഭിക്കുക, പേപ്പർവർക്കുകൾ കുറക്കുക, നിയമന പ്രക്രിയ കൂടുതൽ സ്ഥിരതയുള്ളതാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

അഭിമുഖങ്ങളിൽ മനുഷ്യർ പ്രധാന പങ്ക് വഹിക്കുമെന്നും എന്നാൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമാണ് എ.ഐ ഉപയോഗിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

അഭിമുഖങ്ങളിൽ തൊഴിലന്വേഷകർ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. ഐ.ബി.എം, എച്ച്. ആറുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ എ.ഐ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഓട്ടോമേഷൻ പുഷിന്റെ ഭാഗമായി 200 എച്ച്. ആർ റോളുകൾ എ.ഐ ഏജന്റുമാരുമായി മാറ്റിസ്ഥാപിക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

നിയമനത്തിന് സഹായിക്കുന്നതിനായി കൂടുതൽ കമ്പനികൾ എ.ഐ ടൂളുകളെ ആശ്രയിക്കുന്നു. ലിങ്ക്ഡ്ഇൻ നടത്തിയ സർവേ റിപ്പോർട്ട് അനുസരിച്ച് സർവേയിൽ പങ്കെടുത്ത 37 ശതമാനം സ്ഥാപനങ്ങളും ഈ വർഷം റിക്രൂട്ട്‌മെന്റിനായി എ.ഐ അധിഷ്ഠിത ഉപകരണങ്ങൾ സജീവമായി ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

എ.ഐയിലേക്കുള്ള കമ്പനിയുടെ മാറ്റം മാനവ വിഭവശേഷി വകുപ്പുകളിൽ പോലും സാങ്കേതികവിദ്യ ഇപ്പോൾ എങ്ങനെ വലിയ പങ്ക് വഹിക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ്. ആമസോണും ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനും മറ്റു നിയമന പ്രക്രിയകളിലും സമാനമായ ഉപകരണങ്ങൾ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meta plans to use AI for hiring
Next Story