Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെർച്വൽ ലോകത്തെ തൊട്ടറിയാം; മെറ്റാവേഴ്​സിലേക്ക്​ സുക്കർബർഗ്​ കൊണ്ടുവരുന്ന ഞെട്ടിക്കുന്ന ടെക്​നോളജിയിതാണ്​....
cancel
Homechevron_rightTECHchevron_rightTech Newschevron_rightവെർച്വൽ ലോകത്തെ...

വെർച്വൽ ലോകത്തെ തൊട്ടറിയാം; മെറ്റാവേഴ്​സിലേക്ക്​ സുക്കർബർഗ്​ കൊണ്ടുവരുന്ന ഞെട്ടിക്കുന്ന ടെക്​നോളജിയിതാണ്​....

text_fields
bookmark_border

മെറ്റാവേഴ്​സ്​ എന്ന പേരിൽ ഒരു വെർച്വൽ ലോകം പടുത്തുയർത്താനുള്ള ഒരുക്കത്തിലാണിപ്പോൾ മെറ്റ തലവൻ മാർക്ക്​ സുക്കർബർഗ്​. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി പോലുള്ള പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായിട്ട്​ കൂടിയായിരുന്നു സുക്കർബർഗ്​ കമ്പനിയുടെ പേര്​ മെറ്റാ എന്നാക്കിയത്​. സമൂഹ മാധ്യമങ്ങളുടെ ഭാവി ഇനി മെറ്റാവേഴ്​സിലായിരിക്കുമെന്നുമാണ്​ സുക്കർബർഗ്​ പറയുന്നത്​.


വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റർനെറ്റ്​ എന്ന്​ വേണമെങ്കിൽ മെറ്റാവേഴ്​സിനെ കുറിച്ച്​ പറയാം​. 1992ല്‍ ​​നീ​​ല്‍ സ്​​റ്റീ​​ഫ​​ൻ​​സ​​ണ്‍ ത​​െ​​ൻ​​റ സ്നോ ​​ക്രാ​​ഷ് (Snow Crash) എ​​ന്ന ശാ​​സ്ത്ര​നോ​​വ​​ലി​​ൽ​ മെറ്റാവേഴ്​സിനെ അങ്ങനെയാണ് ആദ്യമായി ലോകത്തിന്​ മുന്നിൽ​ പരിചയപ്പെടുത്തുന്നതും​. 'യഥാർഥ ലോകത്തിന്‍റെ ത്രിമാന പതിപ്പായ വെർച്വൽ ലോകത്ത് ഓരോ അവതാറുകളായി മാറി മനുഷ്യർക്ക്​ പരസ്പരം സംസാരിക്കാനും ഇടപഴകാനും സാധിക്കും', എന്നതാണ്​​ സ്​നോ ക്രാഷിലെ മെറ്റാവേഴ്​സിന്‍റെ പ്രത്യേകത.​ എന്നാൽ, സുക്കർബർഗ്​ അത് മറ്റാരേക്കാളും മു​േമ്പ​ യാഥാർഥ്യമാക്കാനുള്ള തത്രപ്പാടിലാണ്​.

വെർച്വൽ റിയാലിറ്റി ഹെഡ്​സെറ്റുകൾ ധരിച്ചുള്ള സുക്കർബർഗിന്‍റെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം തന്നെ പല തവണയായി ഫേസ്​ബുക്കിലും ഇൻസ്റ്റയിലും പങ്കുവെച്ചിട്ടുണ്ട്​. വെർച്വൽ റിയാലിറ്റിയുടെ​ ലോകത്ത്​ പ്രവേശിക്കാനായി ഉപയോഗിക്കുന്നതാണ്​ വി.ആർ ഹെഡ്​സെറ്റുകൾ.


എന്നാൽ, ഇപ്പോൾ മെറ്റാ തലവ​േന്‍റതായി പുതിയൊരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്​​. വെർച്വൽ റിയാലിറ്റിയിൽ നമ്മുടെ കൺമുമ്പിലെത്തുന്ന ഒബ്​ജറ്റുകൾ തൊട്ടറിയാൻ അനുവദിക്കുന്ന കൈയ്യുറ ധരിച്ചുകൊണ്ടുള്ള സുക്കർബർഗിനെയാണ്​ വിഡിയോയിൽ കാണാൻ സാധിക്കുക. മെറ്റാവേഴ്​സിലേക്ക്​ കൊണ്ടുവരുന്ന പുതിയ ടെക്​നോളജി ഇപ്പോൾ തന്നെ ടെക്​ ലോകത്ത്​ ചർച്ചയായി മാറിയിട്ടുണ്ട്​.

വെർച്വൽ ഹെഡ്​സെറ്റുകൾക്കൊപ്പം 'ഹാപ്റ്റിക് ഗ്ലൗസ്' ആണ്​ അദ്ദേഹം ധരിച്ചിരിക്കുന്നത്​. അതുപയോഗിച്ച്​ അദ്ദേഹം വെർച്വലി ചെസ്സും ജെങ്കയും ​ കളിക്കുന്നതും മുഷ്​ടി ചുരുട്ടുന്നതും ഹസ്തദാനം ചെയ്യുന്നതുമൊക്കെ കാണാം. ചെയ്യുന്നത്​ വെർച്വലി ആണെങ്കിലും അത്​ അനുഭവിച്ചറിയാൻ കഴിയുമെന്നതാണ്​ ഹാപ്റ്റിക് ഗ്ലൗസിന്‍റെ പ്രത്യേകത.

'മെറ്റാവേഴ്സിൽ സാധനങ്ങളെ സ്പർഷിക്കു​േമ്പാൾ അത്​ അനുഭവിച്ചറിയാൻ അനുവദിക്കുന്ന 'ഹാപ്റ്റിക് ഗ്ലൗസ്​' വികസിപ്പിക്കുന്നതിനായി മെറ്റയുടെ റിയാലിറ്റി ലാബ്സ് ടീം പ്രവർത്തിച്ചുവരികയാണ്​. വെർച്വൽ ഒബ്‌ജക്റ്റുകളിൽ സ്പർശിക്കുമ്പോൾ നിങ്ങൾക്കത്​ അനുഭവിച്ചറിയാൻ കഴിയുന്ന ഒരു ദിവസം വരും'. -സുക്കർബർഗ്​ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

വെർച്വൽ റിയാലിറ്റി ലോകത്തേക്ക്​ പ്രവേശിക്കുന്ന വ്യക്തിയുടെ കൈകൾ കൈയ്യുറകൾ കൃത്യമായി ട്രാക്ക്​ ചെയ്യും. അതിലൂടെ ത്രിമാന ലോകത്തുള്ള ഏന്തെങ്കിലും ഒരു ഒബ്‌ജക്‌റ്റിൽ നിങ്ങളുടെ കൈ തട്ടു​േമ്പാൾ അത്​ സ്​പർശിച്ചറിയാൻ മെറ്റയുടെ ഗ്ലൗസ്​ സഹായിക്കും. യഥാർഥ ലോകത്ത്​ ചെസ്സ്​ സ്പർശിച്ച്​ കളിക്കുന്നത്​ പോലെ, വെർച്വൽ ലോകത്തും സുഹൃത്തുക്കളെ നേരിൽ കണ്ട്​ അവരുമായി സൊറ പറഞ്ഞ്​ചെസ്സ്​ കളിക്കാൻ വരെ കഴിയുന്ന കാലം വരുമെന്നാണ്​, മെറ്റാ പറയുന്നത്​. ഏഴ് വർഷമായി കമ്പനി അത്​ സാധ്യമാക്കുന്നതിന്​ വേണ്ടിയുള്ള ഗ്ലൗസ്​ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark ZuckerbergFacebookMetaMetaverseHaptic Gloves
News Summary - Meta is building haptic gloves to let people feel objects in the metaverse
Next Story