Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റവും കരുത്തുറ്റ ഓപ്പൺ-വെയ്റ്റ് മോഡൽ അവതരിപ്പിച്ച് മെറ്റ; അറിയാം മ്യൂസ് സ്പാർക്ക് ഓപ്പണിന്‍റെ പ്രത്യേകതകൾ

text_fields
bookmark_border
https://www.madhyamam.com/tags/meta
cancel

അമേരിക്കയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ശേഷിയുള്ള ഓപ്പൺ-വെയ്റ്റ് മോഡൽ അവതരിപ്പിച്ച് മെറ്റ. കോഡിങ്ങിനും സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ വികസനത്തിനുമായാണ് മ്യൂസ് സ്പാർക്ക് ഓപ്പൺ മെറ്റ പുറത്തിറക്കിയത്. കോഡിങ്ങിന് പുറമെ സ്ക്രീൻഷോട്ടുകൾ, വീഡിയോ ക്ലിപ്പുകൾ, ഡോക്യുമെന്‍റ്സ് എന്നിവ തത്സമയം വിശകലനം ചെയ്യാനും ഈ മോഡലിന് സാധിക്കുമെന്ന് ഔദ്യോഗിക പോസ്റ്റിലൂടെ കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പൻ ടെക് കമ്പനികളെ വെല്ലുവിളിച്ചുകൊണ്ട് എഐ രംഗത്ത് തങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് മെറ്റയുടെ ഈ പുതിയ ചുവടുവെപ്പ്.

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ നേരിട്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന അമേരിക്കയിലെ ഏറ്റവും ശേഷിയുള്ള ഓപ്പൺ-വെയ്റ്റ് മോഡലാണ് ഇതെന്ന് മെറ്റയുടെ എഐ മേധാവി അലക്സാണ്ടർ വാംഗ് പറഞ്ഞു. തത്സമയ വിഷ്വൽ റീസണിങ്: നിശ്ചിത ഘട്ടങ്ങൾ മാത്രം പിന്തുടരുന്നതിന് പകരം, റിയൽ-ടൈം വർക്കിങ് എൻവയോൺമെന്റിൽ പ്രവർത്തിക്കാൻ ഇതിലെ വിഷ്വൽ റീസണിങ് സംവിധാനത്തിന് സാധിക്കും.

കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയ മ്യൂസ് സ്പാർക്ക് മോഡലിന്റെ വികസിപ്പിച്ച രൂപമാണിത്. തെറ്റായ ഉപയോഗങ്ങൾ തടയാൻ കർശനമായ സെക്യൂരിറ്റി പോസ്റ്റ് ട്രെയിനിങ് പ്രക്രിയകളിലൂടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒരു എഐ മോഡൽ പരിശീലിപ്പിക്കുമ്പോൾ രൂപപ്പെടുന്ന പ്രധാന ഗണിതശാസ്ത്ര മൂല്യങ്ങളെയാണ് വെയ്റ്റുകൾ എന്ന് വിളിക്കുന്നത്. ഇവ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന മോഡലുകളാണ് ഓപ്പൺ വെയ്റ്റ് മോഡലുകൾ.

ഇത്തരം മോഡലുകൾ ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്യാനും, സ്വന്തം കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനും, ലൈസൻസ് നിബന്ധനകൾക്ക് വിധേയമായി സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും സാധിക്കും. ആമസോൺ സേജ്മേക്കർ എഐ, ഗൂഗിൾ ക്ലൗഡ് മോഡൽ ഗാർഡൻ, ഹഗ്ഗിങ് ഫേസ്, മൈക്രോസോഫ്റ്റ് ഫൗണ്ട്രി മോഡൽസ് എന്നിവ വഴി മോഡൽ വെയ്റ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മ്യൂസ് മോഡൽ ലൈസൻസിന് കീഴിലാണ് മെറ്റ ഇത് പുറത്തിറക്കിയിരിക്കുന്നത്. ഡെവലപ്പർമാർക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള പരിമിതമായ വാണിജ്യ നിബന്ധനകളാണ് ഈ ലൈസൻസിലുള്ളത്. ആപ്പിളിന്‍റെ മാക്ക് കമ്പ്യൂട്ടറുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഈ മോഡലിന് കഴിയും. ഇത് പ്രവർത്തിപ്പിക്കാൻ ഒഒരു ടിബി റാം വേണ്ടിവരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - meta introduced Muse Spark Open
Next Story