Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡ് എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; യുവർ അൽഗൊരിതം ഫീച്ചറുമായി മെറ്റ

text_fields
bookmark_border
ഇനി നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡ് എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; യുവർ അൽഗൊരിതം ഫീച്ചറുമായി മെറ്റ
cancel

ഇൻസ്റ്റഗ്രാമിൽ നിന്നും പ്രജോതനമുൾക്കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. പക്ഷേ കാണുന്ന ഉള്ളടക്കത്തെയും നിത്യജീവിതത്തിലെ സംഭാഷണങ്ങളെയും നിങ്ങളുടെ ഗൂഗിൾ സെർച്ചിനെയും അങ്ങനെ നിങ്ങൾ പോലും വിചാരിക്കാത്ത വിധം നിങ്ങളെ മനസിലാക്കി അതിനു യോജിച്ച റീൽസ് ഫീഡിൽ നൽകുന്ന ഇൻസ്റ്റഗ്രാം അൽഗൊരിതം മാറാൻ പോവുകയാണ്. ഇനി മുതൽ നിങ്ങൾ എന്തു കാണണമെന്ന് തീരുമാനിക്കുക അൽഗൊരിതമല്ല, മറിച്ച് നിങ്ങളായിരിക്കും.

മെറ്റ യുവർ അൽഗൊരിതം ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റീൽ ഫീഡിലും എക്സ്പ്ലോർ പേജുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറാണ് ഇൻസ്റ്റ ഇപ്പോൾ പ്രധാന ഫീഡിലേക്ക് കൂടി വിന്യസിപ്പിക്കുന്നത്. ഇതോടെ അൽഗൊരിതം തീരുമാനിക്കുന്നതല്ല, മറിച്ച് നിങ്ങൾ തീരുമാനിക്കുന്ന രീതിയിൽ നിങ്ങൾക്ക് റീലുകൾ കാണാൻ സാധിക്കും. നിങ്ങളുടെ താൽപര്യമനുസരിച്ച് ഫീഡിൽ മാറ്റങ്ങൾ വരുത്താനും റെക്കമെന്‍റേഷനുകൾ ക്രമീകരിക്കാനും കഴിയും.

മാത്രമല്ല, നിങ്ങൾക്ക് കാണാൻ താൽപര്യമില്ലാത്ത വിഷയങ്ങൾ നീക്കം ചെയ്യാനും ഇഷ്ടമുള്ള വിഷയങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കും. ഇതുവരെയും നിങ്ങൾ ലൈക്ക് ചെയ്യുന്ന, ഫോളോ ചെയ്യുന്ന, വിസിറ്റ് ചെയ്യുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട, നിങ്ങൾ കാണുന്ന കണ്ടന്‍റുമായി സാമ്യമുള്ളവയായിരുന്നു നിങ്ങളുടെ ഫീഡിൽ അൽഗൊരിതം നൽകിയുരുന്നതെങ്കിൽ ഇനി മുതൽ അൽഗൊരിതം എന്ത് നൽകണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. ഫീഡിൽ എന്ത് വരണമെന്ന് അൽഗൊരിതത്തോട് ഇനി നിങ്ങൾക്ക് നിർദേശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meta, Instagram with Your Algorithm feature
Next Story