Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഹസ്യ എ.ഐ ഗാഡ്‌ജെറ്റ് നിർമിക്കാൻ പുതിയ ഹാർഡ്‌വെയർ വിഭാഗവുമായി മെറ്റ; പ്രമുഖ എൻജിനീയറെ നിയമിച്ചു

text_fields
bookmark_border
രഹസ്യ എ.ഐ ഗാഡ്‌ജെറ്റ് നിർമിക്കാൻ പുതിയ ഹാർഡ്‌വെയർ വിഭാഗവുമായി മെറ്റ; പ്രമുഖ എൻജിനീയറെ നിയമിച്ചു
cancel
camera_alt

മാർക്ക് സക്കർബർഗ്


മെൻലോ പാർക്ക്: നിലവിലുള്ള സ്മാർട്ട് ഫോണുകൾക്കും സ്മാർട്ട് ഗ്ലാസുകൾക്കും അപ്പുറം വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെറ്റ പുതിയ ഹാർഡ്‌വെയർ വിഭാഗം രൂപീകരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയതരം ഉപകരണങ്ങൾ നിർമിക്കുകയാണ് ഇതിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്‌സ് (എം.എസ്.എൽ) എന്ന ഉന്നതതല വിഭാഗത്തിന് കീഴിൽ പുതിയ ഹാർഡ്‌വെയർ ടീമിനെ സജ്ജമാക്കിയാണ് മാർക്ക് സക്കർബർഗിന്റെ പുതിയ നീക്കം. ആപ്പിളിനോടും ഓപൺ എ.ഐയോടും കനത്ത പോരാട്ടം ലക്ഷ്യമിട്ടാണ് ഈ രഹസ്യ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ വിഭാഗത്തെ നയിക്കാൻ പ്രമുഖ എൻജിനീയറായ റൂയി സുവിനെ മെറ്റ നിയമിച്ചു. ഷവോമി, ലെനോവോ, ടെൻസെന്റ് തുടങ്ങിയ ലോകപ്രശസ്ത കമ്പനികളിൽ പ്രവർത്തിച്ച് വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. ഇതുവരെ പുറംലോകത്തിന് വെളിപ്പെടുത്താത്ത ഒരു രഹസ്യ എ.ഐ ഉപകരണം നിർമിക്കുന്നതിനാണ് മെറ്റ മുൻഗണന നൽകുന്നത്. മെറ്റയുടെ നിലവിലുള്ള വിർച്വൽ റിയാലിറ്റി വിഭാഗത്തിലെ വിദഗ്ധരും ഈ പുതിയ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ഭാവിയിൽ നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വെറുമൊരു ഫോൺ മാത്രമാകില്ലെന്നും, അത് നമ്മൾ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കി കൃത്യമായ നിർദേശങ്ങൾ നൽകുന്ന ഒരു സഹായിയായിരിക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. ആപ്പിൾ, ഓപൺ എ.ഐ തുടങ്ങിയ വമ്പൻ കമ്പനികളും സമാനമായ എ.ഐ ഉപകരണങ്ങൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മത്സരത്തിൽ മുമ്പിലെത്താനാണ് സക്കർബർഗിന്റെയും സംഘത്തിന്റെയും ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meta hires top engineer to build secret AI gadget with new hardware division
Next Story