Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണിമുടക്കി മെറ്റയുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; തടസം നേരിട്ടത് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക്

text_fields
bookmark_border
പണിമുടക്കി മെറ്റയുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; തടസം നേരിട്ടത് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക്
cancel

വാഷിങ്ടൺ: മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാപക സേവന തടസം നേരിട്ടതായി റിപ്പോർട്ട്. അമേരിക്കയിൽ ഞായറാഴ്ച രാത്രി ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായി ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ സമയം രാത്രി 9.11ഓടെ ഫേസ്ബുക്കിൽ 17000ത്തിലധികം റിപ്പോർട്ടുകളാണ് ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ 5000ത്തിലധികം റിപ്പോർട്ടുകളും ലഭിച്ചു. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവക്ക് പുറമെ ഫേസ്ബുക് മെസഞ്ചറിലും തടസങ്ങൾ നേരിട്ടു. വാട്സ്ആപിലും ചില തടസങ്ങൾ റിപ്പോർട്ട് ചെയ്തതായും എന്നാൽ ഇത് ഇൻസ്റ്റഗ്രാമിനെയും ഫേസ്ബുക്കിനെയും അപേക്ഷിച്ച് എണ്ണം കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കൃത്യമായി എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്ന കാര്യം വ്യക്തമല്ല.

അമേരിക്കക്ക് പുറമെ സിംഗപ്പൂർ, ഫിലിപ്പീൻസ്, ആസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഫേസ്ബുക്, ഇൻസ്റ്റഗ്രാം സേവനങ്ങളിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. അതേസമയം, സേവനം തടസ്സപ്പെട്ടത് എങ്ങനെയന്നത് സംബന്ധിച്ച് ​മെറ്റ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Facebook Instagram Outage Meta Apps Down
Next Story