Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമാതൃത്വ...

മാതൃത്വ അവധിയിലായിരുന്ന മെറ്റ ജീവനക്കാരിയുടെ ജോലി പോയി; സക്കർബർഗിന്റെ ശമ്പളം വെട്ടിക്കുറച്ചോയെന്ന് യുവതി

text_fields
bookmark_border
Meta
cancel

ന്യൂയോർക്: മാതൃത്വ അവധിയിലായിരുന്ന മെറ്റ ജീവനക്കാരിയുടെ ജോലി പോയി. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്റെ അനുഭവം പങ്കുവെച്ചത്. സക്കർബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോയെന്നും അവർ ചോദിക്കുന്നുണ്ട്. അടുത്തിടെയാണ് മെറ്റ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിൽ 10,000പേരെയാണ് പിരിച്ചുവിടുന്നത്. 2022 നവംബറിൽ മെറ്റ 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അക്കൂട്ടത്തിൽ താനുൾപ്പെട്ടിട്ടില്ലെന്ന് നേരത്തേ യുവതി പോസ്റ്റ് ചെയ്തിരുന്നു.

''പ്രസവാവധിയിലായിരുന്ന ഞാൻ ഇന്നത്തെ പിരിച്ചുവിടലിന്റെ ഭാഗമായി. മാർക്കറ്റ് ട്രെൻഡുകളിലും ബിസിനസിലും വന്ന മാറ്റങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരത്തക്കവിധം മെറ്റയുടെ തലപ്പത്തിരിക്കുന്നവർ മാറിപ്പോയത് എങ്ങനെയാണ്? എന്നിട്ടും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളെക്കുറിച്ച് അവർക്ക് താൽപ്പര്യമുണ്ടെന്ന് അവകാശപ്പെടാൻ ആഗ്രഹിക്കുന്നു. മാർക്ക് സക്കർബർഗ് ശമ്പളം വെട്ടിക്കുറച്ചോ?​''എന്നാണ് യുവതി കുറിച്ചത്.

Show Full Article
TAGS:Mark Zuckerberg Meta lay off 
News Summary - Meta employee loses job while on maternity leave, asks if Mark Zuckerberg has taken a pay cut
Next Story