Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസിസ്റ്റത്തിലെ പിഴവ്...

സിസ്റ്റത്തിലെ പിഴവ് സ്ഥിരീകരിച്ച് മെറ്റ; 20000 ത്തിലധികം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

text_fields
bookmark_border
സിസ്റ്റത്തിലെ പിഴവ് സ്ഥിരീകരിച്ച് മെറ്റ; 20000 ത്തിലധികം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു
cancel

മെറ്റയുടെ എ.ഐ അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവ് മുതലെടുത്ത് ആഗോളതലത്തിലുള്ള 20000 ത്തിലധികം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ഹാക്കർമാർ കയ്യടക്കിവെച്ചിരിക്കുന്നത്. ലോക്ക് ചെയ്ത അക്കൗണ്ടിലേക്കുള്ള ആക്സിസ് വീണ്ടെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപീകരിച്ച എ.ഐ അടിസ്ഥാനമാക്കിയുള്ള റിക്കവറി സംവിധാനമായ മെറ്റയുടെ ഹൈ ടച്ച് സപ്പോർട്ട് ടൂളിലാണ് ഈ പോരായ്മ കണ്ടെത്തിയത്.

ടു ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പോരായ്മ ബാധിച്ചത്. അക്കൗണ്ട് റിക്കവറി സമയത്ത് നൽകുന്ന ഇമെയിൽ വിലാസം ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതിൽ ഹൈ ടച്ച് സപ്പോർട്ട് സിസ്റ്റം പരാജയപ്പെട്ടു. ഇതിലൂടെ ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കർമാർ തങ്ങളുടെ സ്വന്തം ഇമെയിൽ ബന്ധിപ്പിക്കുകയും തുടർന്ന് പാസ്വേഡ് റീസെറ്റ് ചെയ്ത് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു. വി.പി.എൻ ഉപയോഗിച്ച് അക്കൗണ്ട് ഉടമകളുടെ യഥാർത്ത ലൊക്കേഷനും ഹാക്കർമാർ നൽകി.

മെറ്റയുടെ പിഴവ് മുതലെടുത്ത് നിരവധി പ്രമുഖരുടെ അക്കൗണ്ടാണ് ഹാക്കർമാർ കരസ്ഥമാക്കിയത്. ഒബാമ വൈറ്റ് ഹൗസ് പേജ്, ബ്യൂട്ടി റീട്ടെയിലറായ സെഫോറ, എന്നീ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടും. ബാധിക്കപ്പെട്ട ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് മെറ്റ പറഞ്ഞു. ഏപ്രിൽ 17നാണ് ഹാക്ക് ചെയ്യാനുള്ള ആദ്യ ശ്രമങ്ങൾ നടന്നത്. മെയ് 31ന് മെറ്റ സുരക്ഷാ വീഴ്ച കണ്ടെത്തി. നിലവിൽ പ്രശ്നം പൂർണമായി പരിഹരിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകൾ അവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുമ്പ് അധിക സുരക്ഷാ പരിശോധനകളും പാസ്വേഡ് റീസെറ്റും മെറ്റ ഉറപ്പാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MetaTech NewsInstagram AccountAI ​​
News Summary - Meta confirms system flaw; More than 20,000 Instagram accounts hacked
Next Story