Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്കൊപ്പം നിൽക്കുന്ന ആൾട്ട്മാന്റെയും അമോഡെയുടെയും എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച് മെറ്റ എ.ഐ മേധാവി; പിന്നാലെ പോസ്റ്റ് മുക്കി

text_fields
bookmark_border
Meta AI Boss Modi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്റെയും ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയുടെയും എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച് മെറ്റ എ.ഐ മേധാവി അലക്സാണ്ടർ വാങ്. ആൾട്ട്മാനും അമോഡെയിക്കും ഇടയിൽ മെറ്റ പുതുതായി പുറത്തിറക്കിയ മ്യൂസ് എന്ന എ.ഐ അസിസ്റ്റന്റിനെയും ചേർത്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

എക്സിൽ പങ്കുവെച്ച ചിത്രം ഏതാനും മണിക്കൂറുകൾക്കുശേഷം വാങ് നീക്കം ചെയ്തു. ചിത്രം നീക്കം ചെയ്തതിന്റെ കാരണം വാങോ മെറ്റയോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മ്യൂസിന്റെ പ്രചാരണത്തിനായി വാങ് എക്സിൽ നിരവധി മീമുകളും പോസ്റ്റുകളും പങ്കുവെച്ചിരുന്നു. അതിന്റെ ഭാഗമായാണ് മോദി, ആൾട്ട്മാൻ, അമോഡെ എന്നിവരുടെ ചിത്രവും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്.

ഇന്ത്യ എ.ഐ ഇംപാക്ട് സമ്മിറ്റിനിടെ മോദിക്കൊപ്പം ആൾട്ട്മാനും അമോഡെയും ഉൾപ്പെടെ എ.ഐ മേഖലയിലെ പ്രമുഖർ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. യഥാർഥ ചിത്രത്തിൽ മോദി ഉൾപ്പെടെയുള്ളവർ കൈകോർത്തുനിന്നിരുന്നെങ്കിലും ആൾട്ട്മാനും അമോഡെയിയും തമ്മിൽ കൈകോർത്തിരുന്നില്ല. എ.ഐ മേഖലയിലെ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും കൈകോർത്ത് നിൽക്കാത്ത ചിത്രം ശ്രദ്ധ നേടിയിരുന്നു.


വാങ് എഡിറ്റ് ചെയ്ത ചിത്രത്തിൽ ആൾട്ട്മാനും അമോഡെക്കും ഇടയിൽ മെറ്റയുടെ പുതിയ എ.ഐ അസിസ്റ്റന്റായ മ്യൂസിന്റെ രോമമുള്ള മാസ്കോട്ടിനെ ചേർത്തുവെക്കുകയായിരുന്നു. മ്യൂസ് ഇരുവരുടെയും കൈകൾ പിടിച്ചുനിൽക്കുന്ന രീതിയിലായിരുന്നു ചിത്രം. എ.ഐ മേഖലയിലെ രണ്ട് എതിരാളികളെ മ്യൂസ് ഒന്നിപ്പിച്ചുവെന്ന തരത്തിലാണ് വാങ് ചിത്രം പങ്കുവെച്ചത്. അതിനൊപ്പം ‘മ്യൂസിന് എന്താണ് ചെയ്യാൻ കഴിയാത്തത്?’ എന്നും വാങ് കുറിച്ചു. പിന്നീട് എഡിറ്റ് ചെയ്ത ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ‘മ്യൂസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം എവിടെ നിന്ന് വാങ്ങാൻ കഴിയുമെന്ന് എന്നെ അറിയിക്കൂ?’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൾട്ട്മാനും അമോഡെയും തമ്മിലുള്ള മത്സരത്തെ പരിഹസിക്കുന്നതും മ്യൂസിന്റെ കഴിവുകളെ ഉയർത്തിക്കാട്ടുന്നതുമായിരുന്നു പോസ്റ്റ്.


സെപ്റ്റംബർ എട്ടിനാണ് മെറ്റ മ്യൂസ് അവതരിപ്പിച്ചത്. സാധാരണ ചാറ്റ്ബോട്ടിൽനിന്ന് വ്യത്യസ്തമായി ദൈനംദിന ജോലികളിലും പ്രൊജക്ടുകളിലും ഉപയോക്താക്കളെ സഹായിക്കാൻ കഴിയുന്ന എ.ഐ അസിസ്റ്റന്റാണിത്. ഇമെയിൽ അയക്കൽ, യാത്ര ബുക്ക് ചെയ്യൽ, വിവിധ ആപ്പുകൾ ​കൈകാര്യം ചെയ്യൽ തുടങ്ങിയവ മ്യൂസിന് കഴിയുമെന്ന് മെറ്റ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meta AI boss Alexandr Wang posted edited photo of PM Narendra Modi
Next Story