Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെഫ്​ ബെസോസിനെ കൊട്ടുന്ന ട്രോളിന്​ ലൈക്കടിച്ച്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightജെഫ്​ ബെസോസിനെ...

ജെഫ്​ ബെസോസിനെ കൊട്ടുന്ന ട്രോളിന്​ ലൈക്കടിച്ച്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​

text_fields
bookmark_border

ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ്​ ബെസോസ്​ പറഞ്ഞ ഒരു പ്രസ്​താവന വലിയ വിവാദമായി മാറിയിരുന്നു​. 'ത​െൻറ ബഹിരാകാശ യാത്രയ്​ക്ക്​ പണം നൽകിയ ആമസോൺ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നന്ദി' എന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്​.

എന്നാൽ, അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അന്യായമായ വേതനത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ആമസോൺ ജീവനക്കാർ പരാതിപ്പെടുന്നത്​ ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് ബെസോസിനെതിരെ​ രംഗത്തെത്തിയത്​.

ഇൗ വിവാദവുമായി ബന്ധപ്പെട്ട്​ ഇൻസ്​റ്റാഗ്രാമിൽ വലിയ പ്രചാരം നേടിയ ഒരു ട്രോളിന് ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ലൈക്കടിച്ചതാണ്​ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ച. പ്രശസ്​ത മീം അക്കൗണ്ടായ ടാങ്ക്​ സിനാട്രയിലാണ്​ (Tank Sinatra) ട്രോൾ വന്നത്​.

കരഞ്ഞുകൊണ്ട്​ ​മുഖത്ത്​ ചായം തേക്കുന്ന ജാക്വിൻ ഫീനിക്​സി​െൻറ ജോക്കർ എന്ന കഥാപാത്രത്തി​െൻറ ചിത്രമാണ്​ ട്രോളിന് വേണ്ടി​ ഉപയോഗിച്ചിരിക്കുന്നത്​. 'ബഹിരാകാശത്തേക്ക്​ അയച്ചതിന്​ തങ്ങളോട് നന്ദി പറയുന്ന​ ജെഫ് ബെസോസിനെ കേൾക്കുന്ന ആമസോൺ തൊഴിലാളികൾ' -എന്നാണ്​ ചിത്രത്തിന്​ നൽകിയ അടിക്കുറിപ്പ്​. 'നന്ദി സ്വീകരിക്കുന്നു.. ഇനി ഞങ്ങൾക്ക്​​ ശമ്പള വർധന നൽകാമോ'എന്നായിരുന്നു ട്രോളിന്​ നൽകിയ അടിക്കുറിപ്പ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark ZuckerbergJeff BezostrollmemeAmazon
News Summary - Mark Zuckerberg liked a meme mocking Jeff Bezos
Next Story