Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫോൺ വിളിക്കിടെ ബ്ലൂടൂത്ത്​ ഇയർഫോൺ പൊട്ടിത്തെറിച്ച്​ യുവാവ്​ മരിച്ചു
cancel
Homechevron_rightTECHchevron_rightTech Newschevron_rightഫോൺ വിളിക്കിടെ...

ഫോൺ വിളിക്കിടെ ബ്ലൂടൂത്ത്​ ഇയർഫോൺ പൊട്ടിത്തെറിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border

ജയ്​പുർ: ബ്ലൂടൂത്ത്​ ഹെഡ്​ഫോൺ പൊട്ടിത്തെറിച്ച്​ യുവാവിന്​ ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്​പുർ ജില്ലയിലാണ്​ സംഭവം നടന്നത്​. യുവാവ് ബ്ലൂടൂത്ത്​ ഹെഡ്​ഫോൺ ഉപയോഗിച്ച്​ കോൾ ചെയ്യവേ അത്​ പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്​പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ്​ നഗറാണ്​ മരിച്ചത്​. പൊട്ടിത്തെറിക്ക്​ പിന്നാലെ, ഇരുചെവികൾക്കും​ പരിക്കേറ്റ രാകേഷ്​ ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്നും ടൈംസ്​ നൗ റിപ്പോർട്ട്​ ചെയ്യുന്നു.

ഫോണുമായി ബന്ധിപ്പിച്ച വയർലെസ്​ ഇയർഫോണിൽ സംസാരിക്കവേ, ഉപകരണം പൊട്ടിത്തെറിക്കുകയും യുവാവ്​​ അബോധാവസ്ഥയിലാവുകയും ചെയ്​തു. ഇരുചെവികൾക്കും പരിക്കേറ്റ നിലയിൽ യുവാവിനെ സിദ്ധിവിനായക്​ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

'ഇത്​ ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കും. ഇയർഫോൺ പൊട്ടിത്തെറിച്ചതി​െൻറ ആഘാതത്തിൽ കുഴഞ്ഞുവീണ യുവാവ്​ ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചാണ്​ മരിച്ചത്," -ഡോക്ടർ എൽ.എൻ രുണ്ട്​ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanexplodeBluetooth headphones
News Summary - Man dies after his Bluetooth headphones explode during a call
Next Story