വെബ്സൈറ്റ് വേണോ? ഡു ഇറ്റ്
text_fieldsനിർമിതബുദ്ധി എല്ലാമേഖലയിലും പ്രവർത്തിച്ചുതുടങ്ങിക്കഴിഞ്ഞു. ഡിസൈനിങ്ങും കണ്ടന്റ് റൈറ്റിങ്ങുമടക്കം എല്ലാ ജോലികളും എ.ഐ ചെയ്തുവരുന്നുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് മറ്റൊരു സാധ്യതകൂടി തുറക്കുകയാണ് ഇപ്പോൾ. മുമ്പ് പണം ഏറെ മുടക്കി കോഡിങ് ചെയ്യിപ്പിച്ച് വെബ്സൈറ്റ് ഡിസൈനർമാരെക്കൊണ്ട് വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിരുന്നവരെ തേടി പുതിയ വാർത്ത വന്നിരിക്കുന്നു, ഇനി നിങ്ങൾക്കും സ്വന്തമായി വെബ്സൈറ്റ് നിർമിക്കാം! മുമ്പ് വലിയ ചെലവുണ്ടായിരുന്ന ഈ സേവനം ഇപ്പോൾ സൗജന്യമായിത്തന്നെ ആളുകളിലേക്ക് എത്തുകയാണ്.
സ്വന്തമായി ബ്രാൻഡ് നിർമിക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. ‘വിക്സ് (wix)’ എന്നാണ് ഈ ഓൺലൈൻ സംവിധാനത്തിന്റെ പേര്. ഇതുവഴി ആർക്കും സ്വന്തമായി വെബ്സൈറ്റുകൾ നിർമിക്കാം. ഒരു വെബ്സൈറ്റ് ബിൽഡർ ടൂൾ ആണ് ‘വിക്സ്’. ഇതുവഴി വെബ്സൈറ്റ് നിർമിക്കാൻ നിങ്ങൾക്ക് പ്രോഗ്രാമിങ്ങിലോ കോഡിങ്ങിലോ മുൻപരിചയം ആവശ്യമില്ല. ധാരാളം ടെംപ്ലേറ്റുകളുടെ ശേഖരമുണ്ട് ഈ പ്ലാറ്റ്ഫോമിൽ. www.wixsite.com എന്ന വിലാസം വഴി നിങ്ങൾക്ക് വെബ്സൈറ്റ് ക്രിയേഷൻ തുടങ്ങാം. ഫ്രീ രജിസ്ട്രേഷൻ രീതിയിൽ വെബ്സൈറ്റ് ഡിസൈൻ ചെയ്യാം. കസ്റ്റം ഡൊമൈൻ വേണമെങ്കിൽ ഒരു നിശ്ചിത തുക ഈടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

