Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'വാട്​സ്​ആപ്പ്​...

'വാട്​സ്​ആപ്പ്​ പേ'ക്ക്​​ ഇന്ത്യയിൽ പച്ചക്കൊടി; ഇനി പണം കൈമാറ്റം സന്ദേശമയക്കും പോലെ എളുപ്പം

text_fields
bookmark_border
വാട്​സ്​ആപ്പ്​ പേക്ക്​​ ഇന്ത്യയിൽ പച്ചക്കൊടി; ഇനി പണം കൈമാറ്റം സന്ദേശമയക്കും പോലെ എളുപ്പം
cancel
camera_altCREDIT: AllAboutTechnologies

ഒടുവിൽ വാട്​സ്​ആപ്പി​െൻറ ഡിജിറ്റൽ പേയ്​മെൻറ്​ സേവനത്തിന്​ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു. നാഷണൽ പേയ്​മെൻറ്​സ്​ കോർപറേഷൻ ഒാഫ്​ ഇന്ത്യ (എൻ.പി.സി.​െഎ) കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്​താവനയിലാണ്​​ വാട്​സ്​ആപ്പ്​ പേയ്​ക്ക് രാജ്യത്ത്​​ പച്ചക്കൊടി വീശിയതായി അറിയിച്ചത്​. ഇന്ത്യയിലെ 160 ലധികം ബാങ്കുകൾ പിന്തുണയ്ക്കുന്ന തത്സമയ പേയ്‌മെൻറ്​ സംവിധാനമായ ഏകീകൃത പേയ്‌മെൻറ്​ ഇൻറർഫേസ്​ അഥവാ യു.പി.​െഎ ഉപയോഗിച്ചുള്ള പണം കൈമാറ്റം ഇനി വാട്​സ്​ആപ്പിലൂടെയും സാധിക്കും.

രാജ്യത്തെ ഒരു മില്യൺ യൂസർമാർക്ക്​ മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ വാട്​സ്​ആപ്പ്​ പേ തുടക്കത്തിൽ അനുവദിച്ചിരുന്നു. എന്നാൽ, 20 മില്യൺ യൂസർമാർക്ക്​ (രണ്ട്​ കോടി) ഇനി മുതൽ വാട്​സ്​ആപ്പ്​ പേയിലൂടെ പണം കൈമാറ്റം ചെയ്യാനും സ്വീകരിക്കാനും സാധിക്കും. വൈകാതെ കൂടുതൽ പേർക്ക്​ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്​. നിലവിൽ ഇന്ത്യയിൽ വാട്​സ്​ആപ്പിന്​ 40 കോടി ഉപയോക്​താക്കളുണ്ട്​. എൻ.പി.സി.​െഎ തേർഡ്​ പാർട്ടി പേയ്​മെൻറ്​ ആപ്പുകൾക്ക് ഒരു പരിധി വരെ​ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ്​ എല്ലാ ഉപയോക്​താക്കൾക്കും ഒരുമിച്ച്​ യു.പി.​െഎ സംവിധാനം ലഭ്യമാകാത്ത സാഹചര്യം നിലനിൽക്കുന്നത്​​.

വാട്​സ്​ആപ്പ്​ പേ പ്രവർത്തിക്കുന്നത്​ എങ്ങനെ...??

വാട്​സ്​ആപ്പ്​ പേ ഉപയോഗിക്കാൻ, ആൻഡ്രോയ്​ഡ്​ ​​െഎ.ഒ.എസ്​ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിലുള്ളവർ ആദ്യം ചെയ്യേണ്ടത്​ അവരവരുടെ വാട്​സ്​ആപ്പ്​ ഏറ്റവും ലേറ്റസ്റ്റ്​ വേർഷനാക്കി മാറ്റുക എന്നതാണ്​. അതിന്​ അതത്​ ആപ്ലിക്കേഷൻ​ സ്​റ്റോറുകളിൽ പോയി വാട്​സ്​ആപ്പ്​ അപ്​ഡേറ്റായി എന്ന്​ ഉറപ്പുവരുത്തുക. വാട്​സ്​ആപ്പ്​ പേയിലൂടെ പണം അയക്കാണമെങ്കിൽ ബാങ്ക്​ അക്കൗണ്ടും ഡെബിറ്റ്​ കാർഡും ഉണ്ടായിരിക്കേണ്ടത്​ ആവശ്യമാണ്​. (ഇന്ത്യയിലെ അഞ്ച് പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെൻറ്​ ബാങ്ക് എന്നിവയുമായി പ്രവർത്തിക്കുന്നതിന് വാട്​സ്​ആപ്പ്​ ധാരണിയിലെത്തി കഴിഞ്ഞു) -നിങ്ങൾ വാട്​സ്​ആപ്പിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ ബാങ്ക്​ അക്കൗണ്ടുമായി രജിസ്റ്റർ ചെയ്​ത നമ്പറായിരിക്കണം. കൂടെ അതിൽ എസ്​.എം.എസ്​ അയക്കാനുള്ള ബാലൻസും കരുതേണ്ടതുണ്ട്​.

ശേഷം വാട്​സ്​ആപ്പി​െൻറ ഏറ്റവും മുകളിൽ വലതുഭാഗത്തായുള്ള ത്രീഡോട്ട്​ ബട്ടണിൽ ക്ലിക്ക്​ ചെയ്​ത്​ 'പേയ്​മെൻറ്​സ്​' എന്ന സെക്ഷനിലേക്ക്​ പോവുക. അതിൽ, 'ആഡ്​ പേയ്​മെൻറ്​സ്​ മെത്തേഡ്​'എന്ന ഒാപഷ്​നിൽ ക്ലിക്ക്​ ചെയ്​താൽ ബാങ്കുകളുടെ ലിസ്റ്റ്​ വരും. അതിൽ നിങ്ങളുടെ ബാങ്കുകൾ സെലക്ട്​ ചെയ്​തതിന്​ ശേഷം യു.പി.​െഎ പരിശോധനക്കായി മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിന്​ ഒരു എസ്​.എം.എസ്​ അയക്കും.


ബാങ്ക്​ അക്കൗണ്ട്​ ഉപയോഗിച്ച്​ വാട്​സ്​ആപ്പ്​ പേ, യു.പി.​െഎക്കായി സജ്ജീകരിച്ചുകഴിഞ്ഞാൽ, വാട്​സ്​ആപ്പ്​ കോൺടാക്​ടിലുള്ളവർക്ക്​ അവരുടെ ചാറ്റ്​ വിൻഡോയിൽ പോയി പേയ്​മെൻറുകൾ നടത്താൻ സാധിക്കും. ആൻഡ്രോയ്​ഡ്​ ഫോണുകളിൽ അറ്റാച്ച്​മെൻറ്​ ബട്ടണിൽ പേയ്​മെൻറ്​ എന്ന ഒാപഷ്​ൻ കാണാൻ സാധിക്കും. അതേസമയം, ​െഎ.ഒ.എസ്​ ആണെങ്കിൽ ഒരു 'പ്ലസ്​' ബട്ടണായിരിക്കും ഉണ്ടാവുക. പേയ്​മെൻറ്​ ഒാപ്​ഷനിൽ പോയി തുക ടൈപ്പ്​ ചെയ്​തതിന്​ ശേഷം ഇഷ്​ടമുള്ള സന്ദേശവും ചേർത്ത്​ പണം അയക്കാം. അയച്ചുകഴിഞ്ഞാൽ ചാറ്റ്​ വിൻഡോയിൽ അത്​ വ്യക്​തമാക്കിക്കൊണ്ടുള്ള മെസ്സേജും ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാട്​സ്​ആപ്പ്​ പേ സൗജന്യമാണ്​ എന്നതും സംവിധാനം​ ഉപയോഗിക്കാൻ കെവൈസി പൂർത്തിയാക്കേണ്ടതില്ല എന്നതും മറ്റ്​ പ്രത്യേകതകളാണ്​. ഒരു ഇടപാടി​െൻറ പരിധി ഒരു ലക്ഷം രൂപയാണ്​. അതുപോലെ, ബാങ്ക്​ അക്കൗണ്ട്​ നമ്പർ ഉപയോഗിച്ചുള്ള പണം കൈമാറ്റം ചെയ്യാനുള്ള ഫീച്ചർ വാട്​സ്​ആപ്പ്​ പേയിൽ നിലവിൽ നൽകിയിട്ടില്ല.

ഇന്ത്യൻ ബാങ്ക്​ അക്കൗണ്ടും ഇന്ത്യൻ മൊബൈൽ നമ്പറും ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ വാട്​സ്​ആപ്പ്​ പേ ലഭിക്കുക. പണം അയക്കാനും സ്വീകരിക്കാനുമുള്ള സംവിധാനം മാത്രമാണ്​ വാട്​സ്​ആപ്പ്​ പേ. പേടിഎം, ഫോൺപേ, ആമസോൺ പേ, ഇവയൊക്കെ പോലെ പണം സൂക്ഷിക്കാനുള്ള വാലറ്റ്​ സംവിധാനം ഇതിലില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp PayNPCIUPI
News Summary - make payments on WhatsApp with its new UPI-based service
Next Story