MAI-Image-1; എ.ഐ ഇമേജ് ജനറേറ്ററുമായി ഒടുവിൽ മൈക്രോസോഫ്റ്റും
text_fieldsMAI-Image-1; എ.ഐ ഇമേജ് ജനറേറ്റർ
അനേകം ഇമേജ് ജനറേറ്ററുകൾ വിപണി കൈയടക്കി തുടങ്ങിയതിനൊടുവിൽ ടെക് ഭീമൻ മൈക്രോസോഫ്റ്റും എ.ഐ ഇമേജ് ജനറേറ്റർ മോഡലുമായെത്തി. MAI-Image-1 എന്നു പേരിട്ട ടൂൾ, ഓപൺ എ.ഐയോടുള്ള ആശ്രിതത്വം കുറക്കുക കൂടി ലക്ഷ്യമിട്ടാണ് കമ്പനി അവതരിപ്പിക്കുന്നത്. പൂർണമായും മൈക്രോസോഫ്റ്റ് ലാബിൽ നിർമിക്കപ്പെട്ട ‘മായ്’ (മൈക്രോസോഫ്റ്റ് എ.ഐ) നവീനമായ ഫീച്ചറുകളുമായാണ് കളം പിടിക്കാനിറങ്ങുന്നത്.
ക്രിയേറ്റർമാർക്ക് മൂല്യമുള്ള ഫലം ലക്ഷ്യമിട്ടുള്ള ടൂൾ, ആവർത്തനമാർന്നതും സാർവത്രിക ശൈലിയിലുള്ളതുമായ ഔട്ട്പുട്ടുകൾ നൽകില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ‘‘ഫോട്ടോ റിയലിസ്റ്റിക് ഇമേജുകൾ ജനറേറ്റ് ചെയ്യാൻ MAI-Image-1 ന് കൂടുതൽ വൈദഗ്ധ്യമുണ്ട്. ലൈറ്റിങ്, റിഫ്ലക്ഷൻസ്, ലാൻഡ്സ്കേപ് തുടങ്ങിയവയിൽ ഏറെ കൃത്യതയാർന്ന പ്രകടനം ഇതിനു കാഴ്ചവെക്കാൻ സാധിക്കും.’’ -മൈക്രോസോഫ്റ്റ് പറയുന്നു.
വിവിധ എ.ഐ മോഡലുകളുടെ ഔട്ട്പുട്ട് വിലയിരുത്തുന്ന ‘എൽ.എം അറീന’ (LMArena) ടോപ് ടെൻ റാങ്കിങ്ങിൽ ‘മായ്’ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ LMArena യിൽ മാത്രം ലഭ്യമാക്കിയിരിക്കുന്ന ‘മായ്’ ഉടൻതന്നെ‘ മൈേക്രോസോഫ്റ്റിന്റെ പൈലറ്റി’നും ‘ബിങ്ങി’നും ഒപ്പം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

