മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട പരിഹാരമുണ്ട്
text_fieldsമൊബൈൽ ഫോൺ കാണാതാകുന്നതും മോഷണം പോകുന്നതും മിക്ക ആളുകളെയും വലക്കുന്ന വിഷയമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ നേരിടാനുള്ള മാർഗങ്ങളെ കുറിച്ചാണ് സൈബർ പൊലീസ് പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
* നഷ്ടപ്പെട്ട / കാണാതായ നമ്പറിലേക്ക് ഇടവിട്ട് വിളിക്കുകയും എസ്.എം.എസ് സന്ദേശം അയക്കുകയും ചെയ്യുക. രണ്ട് സിം കാർഡുകൾ ഉണ്ടെങ്കിൽ രണ്ടിലേക്കും ഇത് ചെയ്യണം. ഫോൺ തിരികെ കിട്ടാനോ, അന്വേഷണത്തിനോ ഇത് ഉപയോഗപ്പെട്ടേക്കും.
*നമ്മുടെ ഫോൺ നഷ്ടപ്പെട്ടെന്ന് ബോധ്യമായാൽ അവയിൽ ശേഖരിച്ചിരിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ പാസ് വേർഡ്, പിൻ എന്നിവ ഉടനടി മാറ്റുക.
*ഫോണിൽ 'ലോസ്റ്റ് കൺട്രോൾ ആപ്ലിക്കേഷൻ’ ലൈവ് ആക്കിയിട്ടുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക.
*തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഫോണിന്‍റെ വിവരങ്ങൾ (ഐ.എം.ഇ.ഐ നമ്പർ, മോഡൽ നമ്പർ, സിം നമ്പറുകൾ എന്നിവ ഉൾപ്പെടുത്തി പരാതി നൽകി രശീത് വാങ്ങുക.
*ബന്ധപ്പെട്ട മൊബൈൽ സർവീസ് സേവന ദാതാക്കളുടെ കസ്റ്റമർ കെയർ സംഘവുമായി ബന്ധപ്പെട്ട് നഷ്ടമായ സിം ബ്ലോക്ക് ചെയ്യാനോ ഡ്യൂപ്ലിക്കേറ്റ് വാങ്ങാനോ നടപടികൾ സ്വീകരിക്കുക.
*തുടർന്ന് പരാതി നൽകിയ പോലീസ് സ്റ്റേഷൻ മുഖാന്തിരവും ബന്ധപ്പെട്ട സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ മുഖാന്തിരം തുടരന്വേഷണം നടത്താം.
*ഫോൺ നഷ്ടപ്പെട്ട ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രശീത് വാങ്ങി കേന്ദ്രസർക്കാറിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലികമ്യൂനിക്കേഷൻസിന്‍റെ വെബ് പോർട്ടലിന്‍റെ സൗകര്യം ഉപയോഗിച്ച് മൊബൈലിന്‍റെ ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്ത് ഇന്ത്യയിൽ ആ ഫോണിൽ സിംകാർഡ് ഇട്ട് ഉപയോഗിക്കുന്നത് തടയാനാകും.
* സിംകാർഡിട്ട് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഏതെങ്കിലും സംവിധാനത്തിലൂടെ മൊബൈൽഫോൺ തിരികെ ലഭിച്ചാൽ വീണ്ടും ആ ഐ.എം.ഇ.ഐ നമ്പർ അൺബ്ലോക്ക് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

